ഉന്നമനത്തിന് വിവിധ പദ്ധതികള്‍;യുപി സര്‍ക്കാരിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര
1 min read
ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാരിനെ പ്രശംസിച്ച് യുണിസെഫ് ഗുഡ്‌വില്‍ അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. ‘സ്ത്രീകളോടുള്ള ഉത്തരവാദിത്വ മനോഭാവത്തെയും സംസ്ഥാനത്തെ അവരുടെ മെച്ചപ്പെട്ട അവസ്ഥയെയു’മാണ് പ്രിയങ്ക ചോപ്ര പുകഴ്ത്തി സംസാരിച്ചത്. യുണീസെഫ് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രിയങ്ക ലക്‌നൗവില്‍ എത്തിയത്. ‘രണ്ട് ദിവസത്തെ ഇവിടുത്തെ സന്ദര്‍ശനത്തില്‍ നിരവധി വലിയ മാറ്റങ്ങളാണ് ഇവിടെ കാണാന്‍ സാധിച്ചത്. വാസ്തവത്തില്‍ ഇത്തരത്തിലൊരു മാറ്റം യുപിയില്‍ അത്യാവശ്യമായിരുന്നു.’ പ്രിയങ്ക പറഞ്ഞു.
”സംസ്ഥാനത്ത് പരമാവധി പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു. കുട്ടികളുടെ പോഷകാഹാരത്തിന് വേണ്ടിയുളള നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പോഷകാഹാരത്തിന് വേണ്ടിയുളള ആപ്പ് രാജ്യത്ത് ആദ്യമായി ആരംഭിച്ചത് ഇവിടെയാണ്. ആ ആപ്പിലൂടെ അംഗനവാടി ജീവനക്കാര്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്താന്‍ സാധിക്കുകയും അവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാം?ഗങ്ങളുമായി സംസാരിക്കാനും അവരെ സഹായമെത്തിക്കാനും സാധിക്കുന്നു.” പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വണ്‍സ്റ്റോപ് സെന്റര്‍ (ആശ ജ്യോതി സെന്റര്‍) സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചു. അതിക്രമത്തിനിരയായ നിരവധി സ്ത്രീകളോട് സംസാരിക്കാനും സാധിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ പിന്തുണക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി പദ്ധതികളെക്കുറിച്ചും അവര്‍ പുകഴ്ത്തി സംസാരിച്ചു.