പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗം, ‘കൊറോണ പേപ്പേഴ്‌സ്’ തുടങ്ങി

1 min read

യുവതാരം ഷെയ്ന്‍ നിഗത്തെ നായകനാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. ‘കൊറോണ പേപ്പേഴ്‌സി’ന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ഷെയ്ന്‍ നിഗത്തെ കൂടാതെ ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്!ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍.

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം മനു ജഗത്.

ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണിത്. എന്‍ എം ബാദഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍ രാജശേഖര്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്!ണന്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്താനുള്ളത് ‘ബര്‍മുഡ’ ആണ്. വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. ‘ബര്‍മുഡ’ നവംബര്‍ 11ന് ആണ് റിലീസ് ചെയ്യുക. നവാഗതനായ കൃഷ്ണദാസ് പങ്കിയുടെ രചനയില്‍ വന്‍താരനിര അണിനിരക്കുന്ന ചിത്രം ആസ്വാദകര്‍ക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്നതാണ്. അഴകപ്പന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. ‘ഇന്ദുഗോപന്‍’ എന്ന കഥാപാത്രത്തെയാണ് ഷെയ്!ന്‍ നിഗവും സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വയായി വിനയ് ഫോര്‍ട്ടും അഭിനയിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.