സുനില്‍ കുമാറിനെ തഴഞ്ഞ് സിപിഐ, സംസ്ഥാന എക്‌സിക്യൂട്ടിവിലേക്കും പരിഗണിച്ചില്ല

1 min read

തിരുവനന്തപുരം : സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളായ ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. 21 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി. ആര്‍ രാജേന്ദ്രന്‍, ജിആര്‍ അനില്‍, കെ കെ അഷ്‌റഫ്, കമല സദാനന്ദന്‍ സി കെ ശശിധരന്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാറിനെ വീണ്ടും തഴ!ഞ്ഞു. അദ്ദേഹത്തെ സംസ്ഥാന എക്‌സിക്യൂട്ടിവിലേക്കും പരിഗണിച്ചില്ല. നേരത്തെ ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതി!ര്‍പ്പിനെ തുട!!!ര്‍ന്ന് നടപ്പായില്ലയില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന എക്‌സിക്യൂട്ടീവിലേക്കും പരിഗണിക്കാതിരുന്നത്. പ്രകാശ് ബാബു പി സന്തോഷ്‌കുമാര്‍ എന്നിവര്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഉള്ളതിനാല്‍ എക്‌സിക്യൂട്ടീവില്‍ നിന്നും ഒഴിവായി.

Related posts:

Leave a Reply

Your email address will not be published.