പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ വ്യാപക ആക്രമം; 45 പേര്‍ അറസ്റ്റില്‍

1 min read

തിരുവനന്തപുരം: നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യനടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമം. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹര്‍ത്താലില്‍ പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയുള്ള അക്രമമാണ് നടക്കുന്നത്. തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപക അക്രമം. ഇതുവരെ 5 കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് നടന്നു. ഒരു ടിപ്പർ ലോറിയും എറിഞ്ഞു തകർത്തു
ഒരു കെഎസ്ആർടിസി ഡ്രൈവർക്കും ടിപ്പർ ലോറി ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. കല്ലെറിഞ്ഞ ഒരാളെ പോലീസ് പിടികൂടി.

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ട്രാവലര്‍ അടിച്ച് തകര്‍ത്തു. കാഞ്ഞിരോട്‌ വച്ചാണ് ഏച്ചൂർ സ്വദേശിയുടെ വാഹനം തകർത്തത്. ആയുധങ്ങളുമായി സംഘം ചേർന്നായിരുന്നു ആക്രമണം. വടകരക്ക് അടുത്ത് അഴിയൂരിൽ സിമൻറ് ലോറിക്ക് നേരെ കല്ലേറ്. ലോറിയുടെ ചില്ലുകൾ കല്ലേറിൽ തക‍ര്‍ന്നു. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം കൂത്താട്ടുകുളത്ത് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ് നടന്നു. കല്ലേറിൽ ബസിന് പിറകിലെ ചില്ല് തകര്‍ന്നു ചാവക്കാടും വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു. എടക്കഴിയൂരില്‍ കെഎസ്ആര്‍ടിസി ബസിനും വാനിനും നേരെ കല്ലേറുണ്ടായി. വാന്‍ ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ ഹര്‍ത്താൽ അനുകൂലികൾ നടത്തിയ കല്ലേറിൽ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഡ്രൈവര്‍ ജിനു ഹബീബുള്ളയ്ക്ക് ആണ് പരിക്കേറ്റത്. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ പി.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത് പൊലീസ്. ഈരാറ്റുപേട്ട ടൗണിൽ പൊലീസും പിഎഫ്ഐ പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷം. ടൗണിലൂടെ പോയ വണ്ടികൾ തടഞ്ഞ പിഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി ഓടിച്ചു. നൂറോളം പേരെ കരുതൽ തടവിലാക്കി പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിലേക്ക് മാറ്റി. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മലപ്പുറം പൊന്നാനിയിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്
കല്ലെറിഞ്ഞ മൂന്നു പേര് പൊലീസ് കസ്റ്റഡിയിലായി.

കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർറ്റിസി ബസുകൾക്ക് നേരേ കല്ലേറ്. എം സി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റ്, മന്ദിരം കവല, കാലായിപ്പടി എന്നിവിടങ്ങളിൽ വച്ചാണ് കെഎസ്ആർടിസി ബസുകൾക്ക് കല്ലേറുണ്ടായത്. നിരവധി ബസുകളുടെ ചില്ല് അക്രമത്തിൽ തകര്‍ന്നു. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

കോന്നി വകയറിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടക്ക് വന്ന ബസ് ആണ്. ഡ്രൈവ‍ര്‍ക്ക് പരിക്ക്. അമ്പലപ്പുഴയിൽ മൂന്ന് പി.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ ഹർത്താലിൻ്റെ പേരിൽ അക്രമം അഴിച്ചു വിട്ട് മൂന്ന് പൊലീസുകാരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടി.

ചാവക്കാട് എടക്കഴിയൂരിൽ വച്ച് KSRTC ബസിന് കല്ലെറിഞ്ഞ പി.എഫ്.ഐ. പ്രാദേശികനേതാവ് മുഹമ്മദ് റിയാസ് ആണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറിയാണ് ഇയാൾ. കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലായത്. മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞു. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം വച്ചാണ് കല്ലേറുണ്ടായത്. മലപ്പുറം പൊന്നാനിയിലും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. മലപ്പുറം പെരിന്തൽമണ്ണയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് നടന്നു. മലപ്പുറത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് അങ്ങാടിപ്പുറം മേൽ പാലം ഭാഗത്ത് നിന്ന് ആണ് കല്ലേറ് ഉണ്ടായത്. കോട്ടയം ഈരാറ്റുപേട്ടയിൽ ഹ‍ര്‍ത്താൽ അനുകൂലികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായി. വാഹനങ്ങൾ തടഞ്ഞ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു. അഞ്ച് പ്രവ‍ര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts:

Leave a Reply

Your email address will not be published.