ഷാരോണ്‍ കേസ് തമിഴ്നാട് പൊലീസിന് കൈമാറുമോ ?
1 min read
തിരുവനന്തപുരം : പാറശ്ശാല സ്വദേശിയായ ഷാരോണ്‍ രാജ് എന്ന യുവാവിനെ വിഷം കൊടുത്തുകൊന്ന കേസിലെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറേണ്ടതുണ്ടോ എന്നതില്‍ ഇപ്പോഴും അവ്യക്തത. നിലവിലെ അന്വേഷണ സംഘം അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. കേസ് തമിഴ്നാട് പൊലീസിന് കൈമാറേണ്ടതുണ്ടോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം ആരാഞ്ഞത്. വിഷം നല്‍കിയതടക്കമുള്ള കുറ്റകൃത്യം നടന്നതും തെളിവ് നശിപ്പിച്ചതുമെല്ലാം തമിഴ്നാട്ടില്‍ വെച്ചാണ് നടന്നത്. എന്നാല്‍ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിക്കുന്നത്. ഇക്കാരണങ്ങളാലാണ് കേസ് ആരന്വേഷിക്കണമെന്നതില് വ്യക്തത തേടുന്നത്. തമിഴ്നാട് പൊലീസിന് കൈമാറുന്നതാകും കൂടുതല്‍ ഉചിതമെന്ന തിരുവനനന്തപുരത്തെ ജില്ലാ അഭിഭാഷകന് നേരത്തെ നിയമോപദേശം നല്‍കിയിരുന്നു.