ട്രെയിനിലേക്ക് കയറുന്നതിനിടെ വീണ അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

1 min read

മുംബൈ : ട്രെയിനിനിടയിലേക്ക് വീഴാന്‍ പോയ കുഞ്ഞിന് പൊലീസ് ഉദ്യോഗസ്ഥന്റെ സമയോജിത ഇടപെടലില്‍ പുതുജീവന്‍.
ചൊവ്വാഴ്ച മുംബൈ റെയില്‍വേ സ്റ്റേഷനിലാണ് ആളുകള്‍ നോക്കി നില്‍ക്കെ അപകടം ഉണ്ടായത്. സ്റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ എടുത്ത സ്ത്രീ കാല്‍ വഴുതി വീഴുകയായിരുന്നു. ഇത് കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ ചാടി വീണ് ഇവരെ പിടിച്ച് വലിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിലെ സിസിടിവി ക്യാമറയില്‍ അപകടവും രക്ഷാപ്രവര്‍ത്തനവും വ്യക്തമായി പതിഞ്ഞിരുന്നു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്, മന്‍ഖുര്‍ദ് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ചായിരുന്നു അപകടം നടന്നത്. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ കൈകളില്‍ എടുത്ത് ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. തീവണ്ടിയുടെ വേഗത കൂടിയപ്പോള്‍, യാത്രക്കാര്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ ബാലന്‍സ് നഷ്ടപ്പെട്ട് കൈകളില്‍ കുട്ടിയുമായി തന്നെ അവര്‍ വീണു. ഇതുകണ്ട് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന റെയില്‍വേ പൊലീസ് ഓഫീസര്‍ കുഞ്ഞിനെയും അമ്മയെയും വലിച്ചെടുക്കുകന്‍ ശ്രമിച്ചു.

സോയി കുട്ടിയെ രക്ഷപ്പെടുത്തിയപ്പോള്‍ ഒരു യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ നിന്ന് അമ്മയെ വലിച്ചെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആര്‍പിഎഫ് മുംബൈ ഡിവിഷന്‍ ട്വിറ്ററില്‍ പങ്കുവച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള ഇടപെടലിലെ അധികൃതര്‍ അഭിനന്ദിച്ചു. അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.