പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനും ഗുജറാത്തും സന്ദര്‍ശിക്കും, വിവിധ പദ്ധതികള്‍ക്ക് നറക്കല്ലിടും

1 min read

അഹമ്മദാബാദ് : രാജസ്ഥാനിലെയും ഗുജറാത്തിലെയും വിവിധ പരിപാടികളില്‍ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കും. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ നടക്കുന്ന ‘മംഗാര്‍ ധാം കി ഗൗരവ് ഗാഥ’ എന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം, ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ജംബുഗോഡയില്‍ വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. പഞ്ച്മഹലിലെ ജംബുഗോഡയില്‍ 860 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഗോധരയിലെ ശ്രീ ഗോവിന്ദ് ഗുരു സര്‍വകലാശാലയുടെ പുതിയ കാമ്പസും മോദി തുറന്നുകൊടുക്കും.

സന്ത് ജോറിയ പരമേശ്വര്‍ പ്രൈമറി സ്‌കൂളും വഡെക് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സ്മാരകവും ദണ്ഡിയപുര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന രാജാ രൂപ് സിംഗ് നായക് പ്രൈമറി സ്‌കൂളും സ്മാരകവും അദ്ദേഹം നാടിന് സമര്‍പ്പിക്കും. ഗോധ്രയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ഗോധ്ര മെഡിക്കല്‍ കോളേജിന്റെ വികസനത്തിനും 680 കോടി രൂപയിലധികം വിലമതിക്കുന്ന കൗശല്യ ദി സ്‌കില്‍ യൂണിവേഴ്‌സിറ്റിയുടെ വിപുലീകരണത്തിനും അദ്ദേഹം തറക്കല്ലിടും.

Related posts:

Leave a Reply

Your email address will not be published.