റാഗിംങ് : കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം, അടിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍
1 min readകോഴിക്കോട് : കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി. കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശി ആദിദേയ് (17) ക്കാണ് മര്‍ദ്ദനമേറ്റത്. റാഗിംങിന്റെ പേരില്‍ ഇരുപതോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.