അഭിപ്രായവ്യത്യസം ചായകുടിച്ച് സംസാരിച്ച് തീര്‍ക്കും, മുഖ്യമന്ത്രിഗവര്ണര് പോരില്‍ പരോക്ഷ പ്രതികരണവുമായി ഗോവ ഗവര്‍ണര്‍
1 min read
കോഴിക്കോട്: കേരളത്തിലെ മുഖ്യമന്ത്രി ഗവര്‍ണര്‍ പോരില്‍ പരോക്ഷ പരാമര്‍ശവുമായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള. മിസോറാം ഗവര്‍ണറായിരുന്നപ്പോഴും ഇപ്പോള്‍ ഗോവ ഗവര്‍ണര്‍ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ അവരുമായി വൈകുന്നേരങ്ങളില്‍ ചായ കുടിക്കാന്‍ ഇറങ്ങും. ഇക്കാര്യങ്ങളെല്ലാം സംസാരിക്കും. പിന്നെ ഏകാഭിപ്രായത്തിലെത്താറാണ് പതിവെന്നും ശ്രീധരന് പിള്ള വിശദീകരിച്ചു. ഗോവ യൂണിവേഴ്!സിറ്റി സിന്‍ഡിക്കറ്റിലേക്ക് ഗുരുവായൂരപ്പന് കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്റെ പേര് ശുപാര്‍ശ ചെയ്തതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ഗോവ ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങായിരുന്നു വേദി.