തുലാവര്‍ഷം കേരളത്തില്‍, വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും തുലാവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് (ഒക്ടോബര്‍ 30) മുതല്‍ നവംബര്‍ മൂന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ഇടിമിന്നലിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്.
അലര്‍ട്ടുകള്‍ ഇപ്രകാരം
ഒക്ടോബര്‍ 30: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
ഒക്ടോബര്‍ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
നവംബര്‍ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
നവംബര്‍ 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം
കൊച്ചി നഗരത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടായി. എംജി റോഡില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലേക്ക് വെള്ളം കയറുമോ എന്ന് ആശങ്ക ഉയര്‍!ന്നെങ്കിലും മഴ ശമിച്ചതോടെ ആശങ്ക അകന്നു.