നിതീഷ് കുമാര്‍ യു.പിയില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിക്കും?

1 min read

തിരഞ്ഞെടുപ്പ് വിദഗദ്ധന്‍ പ്രശാന്ത് കിഷോര്‍ ചോദിക്കുന്നു :ബിഹാറില്‍ നിന്നെന്തുകൊണ്ടാണ് നിതീഷ് മത്സരിക്കാത്തത്?

ബിഹാര്‍ മുഖ്യമന്ത്രിയും പുതിയ ‘ഇന്‍ഡ്യ സഖ്യ’ത്തിന്റെ നേതാവുമായ നിതീഷ് കുമാര്‍ ബിഹാറിനെ ഉപേക്ഷിച്ച ശേഷം യു.പിയില്‍ നിന്ന് മത്സരിക്കുമോ. ഉത്തര്‍ പ്രദേശിലെ ഫുല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് നിതീഷ്‌കുമാര്‍ ലോകസഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയരുന്നുണ്ട്. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഫുല്‍പൂര്‍ സംബന്ധിച്ച വാര്‍ത്ത വരുന്നത്.

എന്നാല്‍ തനിക്കെതിരകായ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനാല്‍ രാഹുലിന് ലോകസഭയില്ക്ക് മത്സരിക്കാന്‍ കഴിയും. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെങ്കലും രാഹുലിന് അയോഗ്യതയില്ല.

നേരത്തെ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന ധാരണ വന്നപ്പോഴാണ് കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി യാവാനുള്ള മോഹവുമായി വന്നത്. ഇവരില്‍ പലരും രാഹുലിന്റെ നേതൃത്വം അംഗീകരിക്കാനും തയ്യാറല്ല.

അതേ സമയം നിതീഷ് മത്സര രംഗത്തുണ്ടാവില്ലെന്നും അതിന് അദ്ദേഹത്തിന് ധൈര്യമില്ലെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറയുന്നു. നേരത്തെ നിതീഷ് കുമാറിന്റെ അടുത്തയാളായി അറിയപ്പെട്ടിരുന്ന പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ നിതീഷ് കുമാറുമായി അകന്നു കഴിയുകയാണ്. നേരത്തെ ബി.ജെ.പി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ നിതീഷ് അനുകൂലിച്ചപ്പോഴാണ് പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറുമായി തെറ്റുന്നത്. 2020ല്‍ നിതീഷ്, പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.

നിതീഷ് മന്ത്രിസഭയിലെ അംഗമായ ശ്രാവണ്‍കുമാര്‍ മിശ്രയാണ് ഇപ്പോള്‍, നിതീഷ് യു.പിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയത്. അവിടെ നിന്ന് മത്സരിക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു എന്നുകൂടിയാണ ്‌നിതീഷിന്റെ അടുത്തയാള്‍ കൂടിയായ ശ്രാവണ്‍കുമാര്‍ പറഞ്ഞത്. കുര്‍മി സമുദായക്കാരനാണ് നിതീഷ്. കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ കുര്‍മികള്‍ക്ക് നല്ല സ്വാധീനമുണ്ട്. യു.പിയിലെ ജനസംഖ്യയില്‍ 6 ശതമാനത്തോളം വരും കുര്‍മികളുടെ എണ്ണം. രണ്ട് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത മണ്ഡലമാണ് ഫുല്‍പൂര്‍. ജവഹര്‍ലാല്‍ നെഹറുവിനെയും വി.പി.സിംഗിനെയും. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണിത്. നേരത്തെ ബി.എസ്.പി സ്ഥാനാര്‍ഥി കാന്‍ഷിറാം ഇവിടെ എസ്.പി സ്ഥാനാര്‍ഥിയോട് തോറ്റിരുന്നു.

എന്നാല്‍ യു.പിയിലെ കുര്‍മികളുടെ ഇടയില്‍ നിതീഷിന് വലിയ സ്വാധീനമില്ല. യു.പിയിലെ 57 സീറ്റുകളില്‍ കഴിഞ്ഞ തവണ ജെ.ഡി.യു മത്സരിച്ചെങ്കിലും ഒന്നിലൊഴികെ മറ്റൊന്നിലും കെട്ടി വച്ച കാശ് പോലും കിട്ടിയില്ല. ഇതേ പോലെയാണ് തൊട്ടടുത്ത ജാര്‍ഖണ്ഡിലെയും സ്ഥിതി. അവിടെ കുര്‍മികളെല്ലാം ജെ.എം.എമ്മിന്റെ കൂടെയാണ്.

അതേ സമയം നിതീഷിന് മത്സരിക്കാനുള്ള ധൈര്യമില്ലെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. നിതീഷ് മത്സരിക്കില്ലെന്ന് ഞാനെഴുതിത്തരാമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. 2004ലാണ് നിതീഷ് അവസാനമായി ലോകസഭയിലേക്ക് മത്സരിച്ചത്. എന്നാല്‍ 1985ന് ശേഷം നിതീഷ് നിയമസഭയിലേക്കും മത്സരിച്ചിട്ടില്ല. ബിഹാര്‍ ലജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗമാണ നിതീഷ് കുമാറിപ്പോള്‍.

നിതീഷ് ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നെന്നും പകരം തേജസ്വിയാദവ് മുഖ്യമന്ത്രിയാകുമെന്ന സൂചനകളും വരുന്നുണ്ട്. പാറ്റ്‌നയിലെ പ്രതിപക്ഷ യോഗത്തോടെ നിതീഷ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ബംഗളൂരുവില്‍ നിതീഷിനെ കാര്യമായ പരിഗണന കിട്ടിയിരുന്നില്ല. താനിനി രാജ്യസഭയില്‍ മാത്രമേ അംഗമാകാതുള്ളൂ എന്നാണ് മുമ്പ് നിതീഷ് പറഞ്ഞിരുന്നത്. ഇതും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വയ്പിന്റെ സൂചനയായാണ് കരുതുന്നത്.

നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വന്നപ്പോഴും നിതീഷിന്റെ പേരുയര്‍ന്നിരുന്നു. പക്ഷേ നിതീഷ് മത്സരിച്ചില്ല. ഇനി രാഹുല്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ നിതീഷ് നിലപാട് മാറ്റാനും ഇടയുണ്ട്. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ലാലു പ്രസാദ് യാദവും ആര്‍.ജെ.ഡിയും പ്രതിപക്ഷസഖ്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. നിതീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിട്ടു വേണം ലാലുവിന്റെ മകന്‍ തേജസ്വി യാദവിന് ബിഹാര്‍ മുഖ്യമന്ത്രിയാവാന്‍.

Related posts:

Leave a Reply

Your email address will not be published.