വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ സി എം അശോകന്‍ അര്‍ഹനായി
1 min read
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ സി എം അശോകന്‍ അര്‍ഹനായി.
കോഴിക്കോട് വടകര പതിയാരക്കര സ്വദേശിയായ അശോകന്‍ ഇപ്പോള്‍ കൊച്ചി എന്‍ഐഎ യൂനിറ്റില്‍ ജോലി ചെയ്തു വരികയാണ്. സരസ്വതിയമ്മയുടെയും പരേതനായ ഇ കെ കുറുപ്പിന്റെയും മകനാണ്. 35 വര്‍ഷമായി സേനയില്‍ സേവനമനുഷ്ഠിച്ചു വരുന്ന ഇദ്ദേഹത്തിന് കേന്ദ്ര പൊലീസ് സേനയിലെ മികച്ച സേവനം കണക്കിലെടുത്ത് 2010 ല്‍ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. തീവ്രവാദ വിരുദ്ധ അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അശോകന്‍ കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദബന്ധമുള്ള വിവിധ കേസുകള്‍ തെളിയിക്കുന്നതില്‍ പ്രധാന പങ്കും വഹിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് വകുപ്പു തലത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഭാര്യ ജയന്തി അശോകന്‍. മക്കള്‍: അഞ്ജന അശോകന്‍, ആകാശ് അശോകന്‍