പുരസ്‌കാര തിളക്കത്തിൽ അച്ഛനും മകനും. ശ്രദ്ധ നേടി ആർആർആർ.

1 min read

ഇത്തവണത്തെ ദേശീയ പുരസ്‌കാര ചടങ്ങിൽ തിളങ്ങി ഒരച്ഛനും മകനും. കീരവാണിയും കാലഭൈരവയും. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം കീരവാണിയും മികച്ച ഗായകനുള്ള പുരസ്‌കാരം മകൻ കാലഭൈരവയും കരസ്ഥമാക്കി.  രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആർആർആർ എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാരനേട്ടം. കീരവാണിയെ ഓസ്‌കർ വേദിയിൽ എത്തിച്ച ചിത്രമാണ് ആർആർആർ. ഇതിലെ നാട്ടുനാട്ടു എന്ന ഗാനത്തിനാണ്് കീരവാണിക്ക് മികച്ച ഒറിജിനൽ സോങിനുള്ള ഓസ്‌കർ ലഭിച്ചത്. കൊമരം ഭീമുഡോ എന്ന ഗാനമാണ് കാലഭൈരവയെ ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയത്.

Related posts:

Leave a Reply

Your email address will not be published.