ദിലീപിനെ കൂവിയ ആൾക്കൂട്ടത്തിനൊപ്പം നിൽക്കാനാവില്ല-മുരളിഗോപി
1 min readനടിയെ ആക്രമിച്ചതിനു പിന്നിൽ ദിലീപാണെന്ന് പറയാൻ എനിക്കുറപ്പില്ല
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഇക്കാര്യത്തിൽ ദിലീപ് കുറ്റവാളിയാണെന്ന് പറയാൻ തനിക്ക് യാതൊരു ഉറപ്പുമില്ലെന്ന് വ്യക്തമാക്കുന്നു അദ്ദേഹം. ഒരു സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളി ഗോപി.
ഞാൻ വ്യക്തിപരമായി ഒരാളെയും ജഡ്ജ് ചെയ്യില്ല. അത് ചെയ്തതിന് പിന്നിൽ ദിലീപാണ് എന്ന് യാതൊരു ഉറപ്പുമില്ലല്ലോ? ഇപ്പോ പറയുന്ന ആർക്കാണ് ഉറപ്പുള്ളത്? ആർക്കും ഇല്ലല്ലോ. തെറ്റുകാരനെന്ന് തെളിയാത്ത ഒരാൾക്കെതിരെ തിരിയുന്നത് ശരിയാണോ? ഈ പറയന്നതിൽ പൊളിറ്റിക്കൽ കറക്റ്റ്നസ് ഇല്ല. വിധി വന്നാലെ ഇതിൽ എ്െനതങ്കിലും പ്രതികരിക്കാനാകൂ. ആരോപണം എന്നു പറയുന്നത് വിധിപ്രസ്താവമായി കാണാനാകില്ല. ആൾക്കൂട്ട വിധിയാണ് ദിലീപിനെതിരെ നടന്നത്. അന്ന് കൂവിയ ആൾക്കാർക്കൊപ്പം നിൽക്കാനാവില്ലല്ലോ. മുരളി ഗോപി പറഞ്ഞു.
കമ്മാര സംഭവം ഷൂട്ട് ചെയ്ത് പകുതിയായപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആരോപണ വിധേയനാണ് എന്നതിന്റെ പേരിൽ ദിലീപിനൊപ്പം വർക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല. ആക്രമണത്തിന് ഇരയായ നടിയെ ഞാൻ ബഹുമാനിക്കുന്നുണ്ട്. എന്നാൽ ആരോപണ വിധേയനായ ഒരാളോടൊപ്പം ജോലി ചെയ്യണോ എന്നത് തികച്ചും വ്യത്യസ്തമായ വിഷയമാണ്.
സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് മാത്രം കൂടുതൽ പ്രാധാന്യം നൽകുന്നത് എന്തിനാണ് എന്നും മുരളി ഗോപി ചോദിക്കുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് എന്താണ് എന്നറിയണം. സ്ത്രീസുരക്ഷ എല്ലാ സ്ഥലത്തും നടപ്പാക്കേണ്ടതല്ലേ. സിനിമയിൽ മാത്രമല്ല ഗ്ലാമറല്ലാത്ത എത്ര തൊഴിൽ മേഖലകളിലെ സ്ത്രീകൾ എത്ര മോശം സാഹചര്യത്തിലാണ് വർക്ക് ചെയ്യുന്നത്. അതെല്ലാം മറന്ന് സിനിമയ്ക്ക് മാത്രം ഇത്ര പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്. മുരളി ഗോപി ചോദിക്കുന്നു.