ലോകേഷ് കനകരാജിന്റെ സിനിമകള്‍
1 min read
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ലോകേഷ് കനകരാജിന്റേത്. സംവിധായകനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം 2016ലാണ്. അവിയല്‍ എന്ന ആന്തോളജി ചിത്രത്തില്‍ കളം എന്ന സെഗ് മെന്റാണ് അദ്ദേഹം ചെയ്തത്. 2017ല്‍ മാനഗരവുമായി വീണ്ടുമെത്തി ലോകേഷ്. ശ്രീ ആയിരുന്നു നായകന്. കാര്‍ത്തിയെ നായകനാക്കി 2019ല്‍ കൈതി, 2021ല്‍ മാസ്റ്റര്‍. നായകന് വിജയ്. 2022ലാകട്ടെ കമലഹാസനോടൊപ്പം വിക്രം. ഇപ്പോഴിതാ 2023ല്‍ വിജയ് നായകനായ ലിയോ.
5 ചിത്രങ്ങള്‍… അഞ്ചും സൂപ്പര്‍ ഹിറ്റുകള്‍. ഈ ചിത്രങ്ങളുടെ രചനയും ലോകേഷിന്റേതു തന്നെ. മാസ്റ്റര്‍ ഒഴികെ മറ്റെല്ലാ ചിത്രങ്ങളിലും സംഘട്ടനമൊരുക്കിയത് അന് പറിവുമാര്. മാസ്റ്റര്‍, വിക്രം, ലിയോ എന്നീ 3 സിനിമകളുടെ സംഗീതം നിര്‍വഹിച്ചത് അനിരുദ്ധും.