മുള്ളുള്ള തണ്ടില്‍ റോസാപ്പൂ പോലെ സുന്ദരിയാണീ അമ്മ; വൈറലായി നാലാം ക്ലാസുകാരന്റെ ആ മനോഹര കവിത

1 min read

വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കവിതയാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ തനിക്കായി എഴുതിയ കവിതകള്‍ ട്വിറ്ററില്‍ പങ്കുവച്ച് അമ്മ. Madeleine Gunhart എന്ന ട്വിറ്ററില്‍ അക്കൗണ്ടിലൂടെ കവിത പങ്കുവയ്ക്കുകയായിരുന്നു.

‘രണ്ടു വര്‍ഷം മുമ്പ് വിദൂര പഠനത്തിനിടെ നാലാം ക്ലാസുകാരന്‍ ഇത് എഴുതി’ എന്ന അടിക്കുറിപ്പിനൊപ്പം മൂന്ന് വ്യത്യസ്ത കവിതകളാണ് അവര്‍ പങ്കുവച്ചത്. ‘എനിക്ക് ഒരു കവിതയെക്കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ അത് എന്റെ മനസ്സില്‍ നിന്ന് മാറി വീടിനു ചുറ്റും അലഞ്ഞുനടക്കുന്നു.’ എന്നാണ് കുറിച്ചത്.

മാതൃദിനത്തില്‍ അമ്മയ്ക്കായി ഒരു കവിതയെഴുതി. ‘മുള്ളുള്ള തണ്ടില്‍ റോസാപ്പൂ പോലെ നീ സുന്ദരിയാണ്. കാരണം ചിലപ്പോള്‍ നിനക്ക് ദേഷ്യം വരും.’ എന്നാണ് രണ്ടാമത്തെ കവിതയില്‍ മകന്‍ കുറിച്ചത്.

ഈ കൊച്ചു കവിയുടെ നിരീക്ഷണപാടവത്തേയും സര്‍ഗ്ഗാത്മകതയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകള്‍ ചെയ്യുന്നത്. പോസ്റ്റിന് ഇതുവരെ 1,45,400 ലൈക്കുകളും 12,600 റീട്വീറ്റുകളും ലഭിച്ചു. നാലാം ക്ലാസ്സുകാരന്‍ എഴുതിയത്’ എന്ന അടിക്കുറിപ്പോടെ മകന്റെ മൂന്ന് വ്യത്യസ്ത കവിതകളുടെ ചിത്രങ്ങളാണ് അമ്മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

‘നാലാം ക്ലാസ്സുകാരിക്ക്: നിങ്ങളുടെ കവിതകള്‍ വളരെ ക്ഷീണിതയായ ഒരു സ്ത്രീയുടെ ഹൃദയത്തില്‍ സന്തോഷം ഉണര്‍ത്തുന്നു, ചിലപ്പോള്‍ കവിതകള്‍ക്കോ കഥകള്‍ക്കോ വേണ്ടിയുള്ള ആശയങ്ങള്‍ അവളുടെ മനസ്സില്‍ നിന്ന് പുറത്തേക്ക് പോകുകയും വീട്ടില്‍ എവിടെയെങ്കിലും അലഞ്ഞുതിരിയുകയും ചെയ്യുന്നു. പൂച്ചകള്‍ അവളുടെ ആശയങ്ങള്‍ മോഷ്ടിക്കുകയും വിനോദത്തിനായി അവരോടൊപ്പം കളിക്കുകയും ചെയ്യുന്നു എന്നൊരാള്‍ കുറിച്ചു.

കവിതയുടെ അതേ സ്വരത്തില്‍ ഞാന്‍ കമന്റുകള്‍ വായിക്കുന്നതായി ഞാന്‍ കണ്ടെത്തി. അത് എന്റെ ആത്മാവില്‍ പ്രവേശിച്ച് എന്നെ വീടാക്കി.. എന്ന് മറ്റൊരാള്‍ കുറിച്ചു. കവിതയുടെയും രൂപകത്തിന്റെയും മനോഹരമായ ഉദാഹരണങ്ങളാണിവ എന്ന് കരുതുന്നു ലളിതവും കൃത്യവും. ഇവയില്‍ ചിലത് എന്റെ വിദ്യാര്‍ത്ഥികളുമായി എപ്പോഴെങ്കിലും പങ്കിടട്ടെ എന്നും വെറൊരാള്‍ കമന്റ് പോസ്റ്റ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.