മകന്റെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഷാള്‍ കുരുങ്ങി അപകടം, അമ്മ മരിച്ചു
1 min read
അടിമാലി: ഇടുക്കി അടിമാലിയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തില്‍ ഷാള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ചിത്തിരപുരം മീന്‍കെട്ട് സ്വദേശിനി മെറ്റില്‍ഡയാണ് മരിച്ചത്. ഇന്നുച്ചക്ക് ശേഷം മീന്‍കെട്ട് കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിലേക്ക് പോകുന്ന റോഡിലാണ് അപകടം നടന്നത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. അപകടം നടന്നതിന് പിന്നാലെ മെറ്റില്‍ഡയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടാംമൈലിന് സമീപം മീന്‍കെട്ട് ജംഗ്ഷനില്‍ ബസിറങ്ങിയ ശേഷം മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെ അപകടം ഉണ്ടാവുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം.