ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസി വനിതയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

1 min read

റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയവെ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സൗദി ജര്‍മന്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ച പശ്ചിമ മുംബൈ അസല്‍ഫാ വില്ലേജിലെ സുന്ദര്‍ബാഗ് സ്വദേശിനി പര്‍വീന്‍ ആരിഫിന്റെ (35) മൃതദേഹാണ് കഴിഞ്ഞി ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്.

തലവേദനയെ തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുകയും ഒരാഴ്ച നീണ്ട ചികിത്സക്കിടെ മരണം സംഭവിക്കുകയുമായിരുന്നു. മുംബൈ സെവ്രി ബി.എം.സി ചൗള്‍ സ്വദേശിയും സൗദി എയര്‍ലൈന്‍സ് കാറ്ററിങ് കമ്പനിയിലെ ഫുഡ് സൂപര്‍വൈസറുമായ ആരിഫ് ശൈഖിന്റെ ഭാര്യയാണ്. ദമ്മാം അല്‍മുന ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഹുസൈര്‍ (11), അമ്മാര്‍ (7) എന്നിവര്‍ മക്കളാണ്.

കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചുമതലക്കാരായ ഇഖ്!ബാല്‍ ആനമങ്ങാട്, ഹുസൈന്‍ നിലമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. വ്യാഴാഴ്ച രാത്രി ദമ്മാമില്‍നിന്നും മുബൈയിലേക്ക് തിരിച്ച ഇന്‍ഡിഗോ വിമാനത്തില്‍ ഭര്‍ത്താവ് ആരിഫും മക്കളായ ഹുസൈറും അമ്മാറും മൃതദേഹത്തെ അനുഗമിച്ചു.

Related posts:

Leave a Reply

Your email address will not be published.