പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
1 min read
മനാമ: ബഹ്‌റൈനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ സ്വദേശി വിനോദ് കുമാറിന്റെ (മഹേഷ് 37) മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് അന്ത്യം സംഭവിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോയത്. അല്‍ മൊയ്യാദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബഹ്‌റൈനിലുണ്ടായിരുന്ന ഭാര്യ രാഖിയും മകള്‍ വിസ്മയയും രാഖിയുടെ മാതാവും തിങ്കളാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടു.