പെണ്‍കുട്ടികള്‍ക്കൊപ്പം ഒരുമിച്ചിരുന്നതിന് മര്‍ദ്ദിച്ചു: റാന്നി വാഴക്കുന്നത്ത് സദാചാര ആക്രമണമെന്ന് പരാതി
1 min read
റാന്നി: പത്തനംതിട്ട റാന്നി വാഴക്കുന്നത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്നാരോപിച്ച് രംഗത്തെത്തിയത്. സ്ത്രീ ഉള്‍പ്പെട്ട ഒരു സംഘം മര്‍ദ്ദിച്ചെന്ന് കാണിച്ച് വിദ്യാര്‍ത്ഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവര്‍ ആറന്മുള പൊലീസില്‍ പരാതി നല്കി. മൂന്ന് ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കാറിലെത്തിയ മൂന്ന് പേരാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ആറന്മുള പൊലീസില്‍ വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നു. പാലത്തില്‍ നിന്ന് തള്ളിയിടാന്‍ നോക്കി, ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെ സംഘം അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.