മോഹൻലാലും പൃഥ്വിരാജും എമ്പുരാനൊപ്പം ഒരു വർഷം

1 min read

ഒരുങ്ങുന്നത് ഹോളിവുഡിനെ വെല്ലുന്ന ബ്രഹ്മാണ്ഡചിത്രം

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡചിത്രം എമ്പുരാൻ ഒരുങ്ങുന്നു…. സെപ്റ്റംബർ 30ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും…. എമ്പുരാനുവേണ്ടി ഇരുവരും നീക്കിവെയ്ക്കുന്നത് ഒരു വർഷമാണ്.   ഷൂട്ടിംഗ് ഒരു വർഷത്തോളം നീണ്ടു നിൽക്കും. ഇതിനിടയിൽ മറ്റ് സിനിമകളൊന്നും വേണ്ടെന്ന തീരുമാനത്തിലാണ് താരങ്ങൾ ഇരുവരും. മോഹൻലാൽ നായകൻ….. സംവിധാനം പൃഥ്വിരാജ്…. തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയും.

ചിത്രീകരണം തുടങ്ങുന്നത് ഇന്ത്യയിലാണെങ്കിലും, ആറ് വിദേശരാജ്യങ്ങളിലും ലൊക്കേഷനുകളുണ്ട്.  ഇത്രയും വലിയൊരു ലൊക്കേഷൻ ഹണ്ട് ദക്ഷിണേന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഹോളിവുഡിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനുവേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്.  തിയേറ്ററിലും ഒ.ടി.ടി.യിലും വൻവിജയം നേടിയ ചിത്രമായിരുന്നു ലൂസിഫർ.  ലൂസിഫറിന്റെ വിജയത്തെ തുടർന്ന് രണ്ടാംഭാഗം ഉണ്ടാകുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ലാൽ ആരാധകർ.  ചിത്രം എന്ന് റിലീസ് ചെയ്യാനാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

ലൂസിഫറിലെ മിക്ക താരങ്ങളും എമ്പുരാനിൽ കാണും.  ഖുറേഷി അബ്രഹാം ആയി മോഹൻലാലും സയിദ് മസൂദായി പ്രഥ്വിരാജും എത്തുന്നു. ടൊവിനൊ തോമസ്,  മഞ്ജുവാര്യർ,  ഫാസിൽ, സച്ചിൻ ഖഡേകർ, ഇന്ദ്രജിത്ത്, ബൈജു, കലാഭവൻ ഷാജോൺ തുടങ്ങി വലിയൊരു താരനിര തന്നെ എമ്പുരാനിലുണ്ട്.

Related posts:

Leave a Reply

Your email address will not be published.