കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാര്‍

1 min read

ഓണം പിണറായി സര്‍ക്കാര്‍ അലങ്കോലമാക്കിയതിന് ധനകാര്യമന്ത്രി മോദി സര്‍ക്കാരിനെ കുറ്റംപറയുകയാണ്. ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് ബാലഗോപാല്‍ നിയമസഭയില്‍ നല്‍കിയ മറുപടിപടിയില്‍ യുപിഎ സര്‍ക്കാര്‍ 2012-13 വര്‍ഷത്തില്‍ നല്‍കിയതിനേക്കാള്‍ അഞ്ച് മടങ്ങ് ഗ്രാന്‍ഡും നികുതിയും എന്‍ഡിഎ സര്‍ക്കാര്‍ 2021-22 കാലത്ത് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. 2012ല്‍ 9862.18 കോടിയാണ് ആകെ സംസ്ഥാനത്തിന് കിട്ടിയതെങ്കില്‍ 2021ല്‍ അത് 47,837.21 കോടിയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. എന്നാല്‍ മോദിയാണ് കേരളത്തെ ഏറ്റവും കൂടുതല്‍ സഹായിച്ച പ്രധാനമന്ത്രി. പരാതിയുണ്ടെങ്കില്‍ കേരളത്തിലെ എല്ലാ എംപിമാരും ചേര്‍ന്ന് കേന്ദ്രധനകാര്യ മന്ത്രിയെ കാണാന്‍ തയ്യാറാവണം. അതിന് ബിജെപി ഐഎന്‍ഡിഐഎ മുന്നണിയെ വെല്ലുവിളിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.