വേറെവര്‍ ഐ ഗോ, ഐ ടെയ്ക് മൈ ചെയര്‍ ഇന്‍ മൈ ഹെഡ്

1 min read

സെനറ്റ് യോഗത്തില്‍ വി.സി.യുടെ കസേര തട്ടിയെടുത്ത് മന്ത്രി ആര്‍.ബിന്ദു

മന്ത്രിയായതിനു ശേഷം കസേരകളിക്കുള്ള അവസരങ്ങളൊന്നും കിട്ടിയിട്ടില്ല ആര്‍.ബിന്ദുവിന്… സ്ത്രീപക്ഷവാദിയാണ് നമ്മുടെ ടീച്ചര്‍, അല്ല പ്രൊഫസര്‍, ഗൗരവം കുറയ്‌ക്കേണ്ടല്ലോ. പിന്നെ നിങ്ങളാരും കുരുതുന്നതുപോലെ എ.വിജയരാഘവന്റെ തണലിലൊന്നും മന്ത്രിയായ ആളല്ല താന്‍.. ഉന്നത വിദ്യാഭ്യാസരംഗം നന്നാക്കാനുള്ള ഓട്ടത്തിലായിരുന്നു ഇതുവരെ .. വീടും തലയില്‍ ചുമന്നായിരുന്നു ഓട്ടം…. ഓടിയത് വെറുതെയായില്ല. ഉന്നത വിദ്യാഭ്യാസം ഒരു വിധം റെഡിയായി… കുട്ടികളൊക്കെ നാടുവിട്ടു…. കോളേജുകള്‍ കാലിയായി….. അല്ല പിന്നെ പിള്ളേരുണ്ടെങ്കിലല്ലേ പ്രശ്‌നമുള്ളൂ.
അപ്പോഴാണ് ഇനിയൊരല്‍പം എന്റര്‍ടെയ്‌മെന്റ് ആകാം എന്ന് ബിന്ദുവിനൊരു തോന്നലുണ്ടായത്. മേലനങ്ങാത്ത എന്തെങ്കിലും ഒരു കലാപരിപാടി… കസേര കളിയോ സൂചിയില്‍ നൂലു കോര്‍ക്കലോ അങ്ങനെ എന്തെങ്കിലും… അപ്പോഴതാ കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍കുന്നുമ്മല്‍ സെനറ്റ് യോഗം വിളിക്കുന്നു. സ്ഥിരം വിസിയെ നിയമിക്കാനുള്ള സെനറ്റ് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നിയമിക്കണം…. അതിനാണ് യോഗം… ഗവര്‍ണര്‍ പറഞ്ഞിട്ടാണ് യോഗം വിളിക്കുന്നത്. : ഇതു തന്നെ അവസരം…. ഇത്ര കാലവും വീട് ചുമന്ന് നടുവൊടിഞ്ഞു. ഇനി കേരളയില്‍ ചെന്ന് അല്‍പം കസേരകളിക്കാം…. വെച്ചു പിടിച്ചു മന്ത്രി കേരളയിലേക്ക്…. മന്ത്രിയുടെ എഴുന്നള്ളത്തറിഞ്ഞ വി.സി.

കാലിക്കറ്റില്‍ വി.സി നാമനിര്‍ദ്ദേശം ചെയതവരെ നമ്മളുടെ എസ്.എഫ്.ഐ പിള്ളാര്‍ അങ്ങോട്ട് കേറ്റിയില്ല. എന്നാല്‍ കേരളയില്‍ അങ്ങനെയല്ല. നമ്മള്‍ തടയും എന്നൊക്കെ പറ്ഞ്ഞിരുന്നെങ്കിലും നമ്മുടെ പിള്ളേര്‍ എഴുന്നേറ്റ് വരുന്നതിന് മുമ്പ് അവന്മാര്‍ അങ്ങട്ട്് കയറിയിരുന്നത്രെ. മന്ത്രി വരുന്നെന്നറിയിച്ച്‌പ്പോള്‍ സ്വീകരിച്ചാനയിക്കാന്‍ വി.സി തന്റെ ചേമ്പറില്‍ കാത്തിരുന്നു… മന്ത്രിയാണെങ്കിലോ പാര്‍ട്ടി പരിവാരങ്ങളുമായി ഓടിക്കയറിയത് സെനറ്റ് ഹാളിലേക്കും. അവിടെയതാ വിസിയുടെ കസേര … അതിലും മുന്തിയ കസേര വേറെയില്ല … അവിടെ കയറി യങ്ങിരുന്നു …. താമസിച്ചു പോയാല്‍ പിന്നെ കിട്ടുന്നത് ടൈം സ്‌ക്വയറില്‍ മുഖ്യനു കിട്ടിയ പോലത്തെ ഒന്നാണെങ്കിലോ ?
വിവരമറിഞ്ഞ് ഓടിക്കിതച്ചെത്തി വി സി. തന്റെ കസേരയില്‍ ഇരിക്കുന്നു മറ്റൊരാള്‍ …. വേറാരുമല്ല. ഉന്നത വിദ്യാഭ്യാസം കൈകളിലിട്ട് അമ്മാനമാടുന്ന മന്ത്രി… എന്റെ കസേരയാണ്, ഒഴിഞ്ഞു താ എന്ന് പറയാന്‍ പറ്റുമോ? വിസി ചുറ്റും നോക്കി. അതാ കിടക്കുന്നു കസേര … രജിസ്ട്രാറുടേതാണ്. തല്‍ക്കാലം ഒപ്പിക്കാം… അതിലിരിപ്പായി വി.സി…

കളി തുടങ്ങാമെന്ന് മന്ത്രി… വി.സി സമ്മതിക്കുന്നില്ല.. നിയമപ്രകാരം കളി തുടങ്ങേണ്ടത് അദ്ദേഹമാണത്രേ …. മന്ത്രിയുണ്ടോ വിട്ടു കൊടുക്കുന്നു… താന്‍ പോടോ… ചാന്‍സലര്‍ ഇല്ലെങ്കില്‍ എനിക്കെന്തും ആകാം …. അല്ല പിന്നെ . തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ പ്രിന്‍സിപ്പാളിനെ ചുരുട്ടിക്കൂട്ടി മൂലക്കിരുത്തിയ എന്നോടാ കളി…..
കളി തുടങ്ങാനുള്ള വിസിലൂതി മന്ത്രി. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ആളെ കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട് ഗവര്‍ണര്‍.. നമ്മളെന്തു വേണം… ഉടനെ രണ്ടു പേരുകളുമായി ചാടി വീണു ചിലര്‍….. കുറച്ചു യു.ഡി.എഫുകാര്‍ . പിന്നെ ഗവര്‍ണറുടെ പ്രതിനിധികളും….. അങ്ങനെ വിട്ടു കൊടുക്കാമോ? ഗവര്‍ണര്‍ ചോദിക്കുമ്പോള്‍ പ്രതിനിധിയെ കൊടുക്കാന്‍ ഞങ്ങളാരാ? സി.പി.എമ്മിനെക്കുറിച്ച് അങ്ങേര്‍ക്കൊരു ചുക്കുമറിയില്ല. ഉടനെയിറങ്ങി സര്‍ക്കാരിന്റെ കാളി കൂളി സംഘം’… ഗവര്‍ണര്‍ക്ക് ആളെ കൊടുക്കില്ല. അത് കട്ടായം. കയ്യടിച്ച് പാസാക്കി മന്ത്രി … .ഗവര്‍ണറെ തല്ലിയോടിച്ച്, കേരളം മുഴുവന്‍ തൂത്തുവാരി ചാണക വെള്ളവും തളിച്ച് ശുദ്ധീകരിച്ചിട്ടു മതി സര്‍വകലാശാലകള്‍ക്ക് വിസിമാര്‍…. അതുവരെ മുഖ്യനും ഞാനും കൂടിയങ്ങ് ഭരിക്കും…. ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ വിസിമാരാകാന്‍ കുപ്പായം തുന്നി തേരാപ്പാരാ നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി…. അതിനുള്ള ഇണ്ടാസ് ഉടനെ വരും …. അങ്ങ് ഡല്‍ഹീന്ന് …. അതിനിടയിലാ ഒരു ഗവര്‍ണര്‍….

Related posts:

Leave a Reply

Your email address will not be published.