കെ.എസ്.ആര്.ടി.സി രക്ഷപ്പെടാത്തതിന് കാരണം കേന്ദ്രമെന്ന് മന്ത്രി ബാലഗോപാലന്
1 min read
കെ.എസ്.ആര്.ടി.സിയെ ഇവര്‍ കുളമാക്കിയതിന് കേന്ദ്രമെന്ത് പിഴച്ചു
ഒടുവില്‍ കെ.എസ്.ആര്.ടി.സിയെ കുഴപ്പത്തിലാക്കിയതിന്റെ കുറ്റവും കേന്ദ്രസര്‍ക്കാരിന്. നമ്മുടെ സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് പുതിയ തമാശ പൊട്ടിച്ചത്.
കൊട്ടിഘോഷിച്ചു നടത്തിയ കഴിഞ്ഞ തവണത്തെ കിറ്റു വിതരണമൊന്നും ഇത്തവണയില്ല. എങ്ങും ധൂര്‍ത്തു നടത്തുന്ന സര്‍ക്കാരിന് ദൈനം ദിനകാര്യങ്ങള്‍ പോലും നടത്താനുള്ള ശേഷിയില്ല. കടംവാങ്ങാന്‍ വിചാരിച്ചാല്‍ അതിനുമില്ലെ ഒരു പരിധി.
വലിയ വലിയ കാര്യങ്ങള്‍ പറയുന്ന സര്‍ക്കാരിനെ ഒരു കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് പോലും മര്യാദയക്ക് നടത്താന്‍ കഴിയുന്നില്ലെന്ന ആരോപണം വരുന്നതിനിടെയാണ് ഇപ്പോള്‍ ഇക്കാര്യത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ അതെങ്ങനെയാണെന്ന് മന്ത്രി വിശദീകരിക്കുന്നുമില്ല.
മന്ത്രി ആകെ പറയുന്നത് എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങള്‍, നികുതി വിഹിതം എന്നിവ സംസ്ഥാനത്തിന് ലഭിക്കാത്തത് കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിക്ക് കാരണമായെന്നാണ്. കേന്ദ്രം പെട്രോളിയം ഉല്പന്നങ്ങള്കുളള നികുതി കുറയ്ക്കുകയും അതിനാനുപതികമായി സംസ്ഥാനങ്ങളും കുറയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടും കേരളം കുറച്ചില്ല. പെട്രോളിന് അധിക സര്‍ചാര്‍ജ്ജ് ഈടാക്കുകയും അതോടൊപ്പം നികുതി ഈടാക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രം ഈടാക്കുന്ന നികുതി കൂട്ടിയുള്ള വിലയുടെ മുകളിലാണ് സംസ്ഥാനം വേറെ നികുതി ഈടാക്കുന്നത്. ഫലത്തില്‍ കേന്ദ്രനികുതി വര്‍ദ്ധനവിന്റെ ആനുപാതിക ഫലം കേരളത്തിനും ലഭിക്കും. അതുകൂടാതെ കേന്ദ്ര നികുതി വിഹിതം കേരളത്തിന് പ്രത്യേകമായി കിട്ടുകയും ചെയ്യും.
കെ.എസ്.ആര്.ടി.സിയുടെ ദുരന്തത്തിന് കാരണം ഭരിച്ച മുന്നണികളുടെ കെടുകാര്യസ്ഥതയാണെന്ന് കാര്യം മറക്കുക കൂടി ചെയ്യുകയാണ് മന്ത്രി ചെയ്യുന്നത്. മുമ്പ് കെ.എസ്.ആര്.ടി.സിക്ക് ഇത്തരത്തില്‍ സഹായങ്ങള്‍ വേണ്ടിവന്നിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്ക്കാാര് പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നെന്നും മന്ത്രി അവകാശപ്പെട്ടു.
കെ.എസ്.ആര്.ടി.സിക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും കെട്ടിടങ്ങള്‍ പണിയുന്നതിനുമായി മൂലധന നിക്ഷേപമടക്കം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി.ക്ക് വരുമാനം വര്ധിയപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ധനമന്ത്രി പറഞ്ഞു.
ശമ്പളത്തിനും പെന്‍ഷനുമായി ഒരുമാസം 120 കോടി രൂപയിലധികമാണ് ചെലവുവരുന്നത്. അത് സ്ഥിരമായി നല്‍കാമെന്ന് സര്‍ക്കാര്‍ ഏറ്റിട്ടില്ല. എന്നാല്‍ നിലവില്‍ നല്കിക്കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്രത്തില്നിപന്ന് മുന്‍പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വിഹിതം ഇപ്പോള്‍ ലഭിക്കുന്നില്ല. അത് ലഭിച്ചാല്‍ തന്നെ പ്രതിവര്‍ഷം 20,000 കോടി രൂപ അധിക വരവുണ്ടാകും. ഈ പണം കേരളത്തിന് ലഭിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച് തുക അനുവദിക്കും. ഓണക്കിറ്റിനെക്കുറിച്ച് തീരുമാനമെടുത്തില്ല. കോവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. മുമ്പ് എല്ലാവര്ക്കും നല്കിയതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി