കണ്ണൂര്‍ മമ്പറത്ത് ലഹരിവേട്ട; 14 ലക്ഷം രൂപയുടെ എംഡിഎംഎയുമായി എത്തിയ കാര്‍ യാത്രക്കാരന്‍ എക്‌സൈസിന്റെ പിടിയില്‍

1 min read

കണ്ണൂര്‍: കണ്ണൂരിലെ മമ്പറം മൈലുള്ളിമെട്ടയില്‍ എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെയാണ് പിടികൂടിയത്. കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയില്‍ എംഡിഎംഎയുമായി പിടിയിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിപണിയില്‍ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ഇയാള്‍ എംഡിഎംഎ വിതരണം ചെയ്യുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ മുതല്‍ നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് ഇന്ന് രാവിലെ മമ്പറത്ത് നിന്ന് പ്രതിയെ പിടികൂടിയത്. ഇതേ പ്രദേശത്ത് നിന്ന് ഒരു മാസം മുമ്പ് 40 ഗ്രാം എംഡിഎംഎയുമായി മറ്റൊരാള്‍ പിടിയിലായിരുന്നു. ഇവര്‍ തമ്മില്‍ ബന്ധമുണ്ടോ എന്നും ഒരേ ആളാണോ ഇരുവര്‍ക്കും എംഡിഎംഎ വിതരണം ചെയ്തതെന്നും എക്‌സൈസ് പരിശോധിക്കുന്നുണ്ട്. എക്‌സൈസിന്റെ പിണറായി റേഞ്ചിലെ ഉദ്യോഗസ്ഥരാണ് എംഡിഎംഎ പിടികൂടിയത്.

Related posts:

Leave a Reply

Your email address will not be published.