കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് മേയര്‍,ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍
1 min read
new gosipp aryarajenran
തിരുവനന്തപുരം: കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് അയച്ചിരിക്കുന്നത്. പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിന് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.