ദേശാഭിമാനിയെ ചുരുട്ടിക്കെട്ടി മറിയക്കുട്ടി
1 min readമാപ്പങ്ങ് പള്ളീൽ പറഞ്ഞാൽ മതി ദേശാഭിമാനി
അഹങ്കാരത്തിനും ധാർഷ്ട്യത്തിനും കയ്യും കാലും വച്ച ഇടതു ഭരണത്തിനും അവരുടെ ജിഹ്വയായ ദേശാഭിമാനിക്കും അഭിമാനിക്കാം. നിങ്ങൾ നുണയന്മാരിൽ ഒന്നാമതാണ്. അത് നിങ്ങളെക്കൊണ്ട് തന്നെ പറയിപ്പിച്ചു. ഒരു 87 കാരി ദരിദ്ര സ്ത്രീ . കേരളത്തിലെ സ്ത്രീകളുo പുരുഷന്മാരുമെല്ലാം മറിയക്കുട്ടി അമ്മയുടെ പത്തിലൊന്ന് തന്റേടം കാണിച്ചിരുന്നുവെങ്കിൽ ദേശാഭിമാനി പത്രത്തിന് എല്ലാ ദിവസവും തിരുത്ത് നൽകേണ്ടി വന്നേനേ.
അത്രമാത്രം കാപട്യവും വിഷലിപ്ത പ്രചാരണവുമാണ് ആ പത്രം നടത്തുന്നത്
എന്തിനായിരുന്നു ദേശാഭിമാനിക്കും ഭരണ കൂടത്തിനും ആ വൃദ്ധമാതാവിനോട് ഇത്ര ദേഷ്യം? സത്യം വിളിച്ചു പറഞ്ഞതിന്
4 മാസമായി കിട്ടാത്ത സാമൂഹ്യപെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ചതിന് . അവർ ഭിക്ഷയാചിച്ചു. അതൊരു പ്രതിഷേധമായി സി.പി.എം കണ്ടു. തങ്ങളുടെ ഭരണത്തിനെതിരെ എഴുന്നേറ്റു നടക്കാൻ വയ്യാത്ത സ്ത്രീ പ്രതിഷേധിക്കുകയോ . നാഴികയ്ക്ക് 40 വട്ടം ഫാസിസ ത്തിനെതിരെ പ്രസംഗിക്കുന്നവരിലെ ഫാസിസ്റ്റുകൾ എഴുന്നേറ്റു
അവരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. വീട്ടിലേക്ക് കല്ലെറിഞ്ഞു ദേശാഭിമാനിയിലൂടെ നുണപ്രചാരണം നടത്തി. അവർ വലിയ ഭൂ ഉടമയാണെ ന്നും പെൺ മകൾ വിദേശത്താണെന്നു മൊക്കെ . സി പി എമ്മിന് ആ അമ്മ കോൺഗ്രസുകാരിയും ബി.ജെ.പിക്കാറിയുമൊതെയായി എല്ലാ സി പി.എം സൈബർ പോരാളികളും വിവരമുളളവരും ഇല്ലാത്തവരും സർക്കാർ ജീവനക്ക
ക്കാരും മാധ്യമ പ്രവർത്തകരുo ഉദ്യോസ്ഥരുമായ സി.പി.എമ്മുകാരൊക്കെ സൈബറിടങ്ങളിൽ ഉറഞ്ഞുതുള്ളി. അപ്പോഴും മറിയക്കുട്ടി കുലുങ്ങിയില്ല അവർ വില്ലേജ് ഓഫീസിൽ നിന്നുള്ള രേഖകൾ കാണിച്ചു കൊടുത്തു ഇപ്പോൾ സി.പി.എമ്മിനു ബോദ്ധ്യമായി നുണകൾ കൊണ്ടിനിയും വലിയ കാര്യമില്ലെന്ന് . ദേശാഭിമാനി സാഷ്ടാംഗം മാപ്പു പറഞ്ഞു: പക്ഷേ മറിയക്കുട്ടി ഉണ്ടോ വിടുന്നു ? പ്ഫൂ നിന്റെയൊക്കെ മാപ്പ അതൊക്കെ കോടതിയിൽ വന്നു പറഞ്ഞാൽ മതി.
സി.പി.എമ്മുകാർ മതില് പൊളിച്ച കേസിൽ സാക്ഷി പറയാൻ തയ്യാറായതാണ് അവരെ പ്രകോപിപ്പിച്ചത്. ജീവിതത്തിലെ എല്ലാ വേദനകളും അനുഭവിച്ചവളാണ് മറിയക്കുട്ടി. 50 വയസ്സുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു. മക്കളെ വളർത്തി. ദാരിദ്യത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല ഇപ്പോൾ പ്രായം ഏറെയായി. ജോലി ചെയ്യാനാവില്ല. സാമൂഹ്യ സുരക്ഷ ഇതാണോ പ്രതിമാസം 1600 രൂപ പോലും ഈ സർക്കാരിന് കത്യമായി വിതരണം ചെയ്യാൻ കഴിയുന്നില്ല
അവരുടെ പാർട്ടിക്കാർക്ക് മാത്രം എല്ലാ സൗജന്യങ്ങളും നൽകും അർഹതയില്ലാത്തവർക്കും മുൻഗണനാ റേഷൻ കാർഡ് നൽകും
നാട്ടുകാരുടെ മേൽ കുതിര കയറുന്ന സർക്കാരിനെയും പാർട്ടിയെയും പാർട്ടി പത്രത്തെയുംപാവപ്പെട്ട 87 കാരി ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. ഇനി അവർ തെറ്റുതിരുത്തുമോ ആവോ? ഇനി അല്ലെങ്കിൽ മറിയക്കുട്ടിയെയും RSS ഉം BJP യും ആക്കും
ഇന്നലെ ദേശാഭിമാനി നുണ എഴുതിയതിന് തിരുത്തി.
ഒരു വൃദ്ധയുടെ തന്റേടത്തിൽ. ഇനി ദേശാഭിമാനി യുടെ വരിക്കാരിൽ സിംഹ ഭാഗവും ഭീഷണിയും സമ്മർദ്ദവും മൂലമാണ് വരിസംഖ്യ നൽകിയ തെന്ന സത്യം വിളിച്ചു പറയാൻ എത് മറിയക്കുട്ടിയാണുണ്ടാകൂ ക
ദേശാഭിമാനി സി പി എം മുഖപത്രമാണ്. പത്രം ചേർക്കൽ പാർട്ടി പ്രവർത്തനവും
രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്കുള്ള സർക്കാർ ജീവനക്കാരിലെ യൂനിയൻകാർ ജീവനക്കാരെ സ്ഥലം മാറുമെന് പേടിപ്പിച്ച് പത്രം ചേർപ്പിക്കുകയാണെന്ന സത്യം ആര് വിളിച്ച് പറയും?
ReplyForward |