വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതി കൊടുക്കാനെത്തി, മന്ത്രവാദി വീണുമരിച്ചു

1 min read

ചെന്നൈ: പുതിയതായി നിര്‍മിച്ച മൂന്ന് നില വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി കോഴിയെ കുരുതികൊടുക്കാനെത്തിയ മന്ത്രവാദി മൂന്നാം നിലയില്‍നിന്ന് വീണുമരിച്ചു. ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. പുതുതായി പണിത വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴത്തെ കുഴിയിലേക്ക് വീണാണ് കോഴിയെ കുരുതികൊടുക്കാനെത്തിയ രാജേന്ദ്രന്‍ എന്ന 70കാരന്‍ മരിച്ചത്. കുരുതിക്കായി കൊണ്ടുവന്ന പൂവന്‍ കോഴി രക്ഷപ്പെട്ടു.വെള്ളിയാഴ്ചയാണ് ?ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ചടങ്ങിന് മുമ്പ് വീട്ടില്‍ ചില ചടങ്ങുകള്‍ നടത്താന്‍ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ നാലരയോടെ പൂവന്‍കോഴിയുമായി വീട്ടിലെത്തിയ രാജേന്ദ്രന്‍ മൂന്നാം നിലയിലേക്ക് കോഴിയെ ബലിയര്‍പ്പിക്കാനായി ഒറ്റക്ക് പോയി. എന്നാല്‍, സമയം കഴിഞ്ഞിട്ടും രാജേന്ദ്രന്‍ തിരിച്ചെത്താതിരുന്നതോടെ ലോകേഷ് അന്വേഷിച്ച് എത്തിയതോടെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിഫ്റ്റിനായി കുഴിച്ച കുഴിയില്‍ വീണ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല.

Related posts:

Leave a Reply

Your email address will not be published.