45 വര്‍ഷങ്ങളായി കൈ താഴ്ത്തിയിട്ടില്ല, അപൂര്‍വ ജീവിതവുമായി ഒരു മനുഷ്യന്‍

1 min read

ഭക്തിയുടെ പേരിലെന്നും പറഞ്ഞ് പലരും പല വിചിത്രങ്ങളായ കാര്യങ്ങളും ചെയ്യുന്നത് നാം കാണാറുണ്ട്. എന്നാല്‍, ഇവിടെ ഒരാള്‍ ചെയ്യുന്ന കാര്യം അതിവിചിത്രം എന്ന് പറയേണ്ടി വരും. ഒരു സന്യാസിയുടെ ജീവിതം തെരഞ്ഞെടുത്തിരിക്കുന്ന ഈ മനുഷ്യന്‍ കഴിഞ്ഞ 40 വര്‍ഷങ്ങളിലധികമായി തന്റെ കൈ താഴ്ത്തിയിട്ടില്ലത്രെ.

അമര്‍ ഭാരതി എന്നാണ് അദ്ദേഹത്തിന്റെ പേര്. നേരത്തെ ഒരു ബാങ്ക് ജോലിക്കാരനായിരുന്ന അമര്‍ ഭാരതി പിന്നീട് സന്യാസത്തിലേക്ക് തിരിയുകയായിരുന്നു. ഒരു വിദേശിയോട് അദ്ദേഹം തന്റെ ഭക്തിയെ കുറിച്ചും കൈ താഴ്ത്താത്തതിനെ കുറിച്ചുമെല്ലാം പറയുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നുണ്ട്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയിരിക്കുന്നതാണ് ഈ വീഡിയോ. അതില്‍ 10 വര്‍ഷമായി താന്‍ കൈതാഴ്ത്തിയിട്ടില്ല എന്നാണ് ഭാരതി പറയുന്നത്.

വീഡിയോയില്‍ ഒരു ടെന്റിലിരുന്നാണ് ഭാരതി വിദേശിയോട് സംസാരിക്കുന്നത്. അതില്‍, തന്റെ ദൈവമായ ശിവനോടുള്ള ഭക്തി കാരണമാണ് താന്‍ കൈതാഴ്ത്താത്തത് എന്നാണ് ഭാരതി പറയുന്നത്. എപ്പോഴും കൈ ഇങ്ങനെ തന്നെ വയ്ക്കാനാണ് താന്‍ ആ?ഗ്രഹിക്കുന്നത്. ഉറക്കത്തില്‍ പോലും താന്‍ കൈ താഴ്ത്താറില്ല എന്നാണ് ഭാരതി പറയുന്നത്. വീഡിയോയില്‍ തന്റെ കൈക്ക് ഇപ്പോള്‍ യാതൊരു വേദനയോ അസ്വസ്ഥതയോ ഇല്ലായെന്നും ഭാരതി വിശദീകരിക്കുന്നു.

ഭാര്യയും കുടുംബവും ഒക്കെ ആയി സാധാരണ ജീവിതം ജീവിച്ച ഒരു ബാങ്ക് ജോലിക്കാരനായിരുന്നു ഭാരതി. എന്നാല്‍, പെട്ടെന്ന് ഒരു ദിവസം തനിക്ക് വെളിപാട് കിട്ടി എന്നും താന്‍ ആ ജീവിതം ഉപേക്ഷിച്ചു കൊണ്ട് സന്യാസജീവിതം തെരഞ്ഞെടുക്കുക ആയിരുന്നു എന്നും അമര്‍ ഭാരതി പറയുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ലോകസമാധാനത്തിന് വേണ്ടി ആ?ഗ്രഹിക്കുന്നു എന്നും ഈ കൈഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് അത് കൂടി കാണിക്കുന്നു എന്നും പറയുകയുണ്ടായി.

ഏതായാലും, ഇപ്പോള്‍ റെഡ്ഡിറ്റില്‍ പങ്കിട്ടിരിക്കുന്ന ഈ വീഡിയോ നിരവധി പേര്‍ കാണുകയും അതിന് കമന്റുകളിടുകയും ചെയ്യുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.