കണ്ണൂർ സ്ക്വാഡിൽ തീയുടെ നടുവിലൂടെ നടക്കുന്ന മമ്മൂട്ടിയുടെ വീഡിയോ

1 min read

കണ്ണൂർ സ്ക്വാഡിൽ തീയുടെ നടുവിലൂടെ നടക്കുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു. കോസ്റ്റ്യൂം ഡിസൈനർ അഭിജിത് ആണ് ഈ ലൊക്കേഷൻ വീഡിയോ പുറത്തുവിട്ടത്. കത്തുന്ന വീടിനകത്തേക്ക് കടക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. VFX ന്റെയോ ഡ്യൂപ്പിന്റെയോ സഹായമില്ലാതെയാണ് മമ്മൂട്ടി ഈ സീനുകൾ അഭിനയിച്ചത്. വീഡിയോ കണ്ട് അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് ഒട്ടനവധി പേർ രംഗത്തെത്തി. മമ്മൂട്ടിയുടെ കരിയറിലെ മികച്ച പൊലീസ് വേഷങ്ങളിൽ ഒന്നാണ് ASI ജോർജ് മാർട്ടിൻ എന്നാണ് സിനിമാ നിരൂപകർ വിലയിരുത്തുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന കണ്ണൂർ സ്ക്വാഡ് ഇപ്പോൾ 70 കോടിയിലേക്ക് അടുക്കുകയാണ്. കേരളത്തിനകത്തും പുറത്തും ഒരു പോലെ കയ്യടി നേടി ചിത്രം. മലയാളത്തിലെ എക്കാലത്തെയും മികച്ച 10 വിജയ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു കണ്ണൂർ സ്ക്വാഡ്.

Related posts:

Leave a Reply

Your email address will not be published.