ഇംഗ്ലീഷ് പഠിക്കാന്‍ പോയിതിനെപ്പറ്റി തുറന്ന് പറഞ്ഞ മമ്മൂട്ടി

1 min read

മമ്മൂട്ടിയുടെ കരിയറില്‍ നിരൂപക പ്രശംസ നേടിയ സിനിമകളില്‍ ഒന്നാണ് 2000ല്‍ പുറത്തിറങ്ങിയ ബാബ സാഹേബ് അംബ്ദേക്കര്‍. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ അംബ്ദേക്കറെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ആ സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും  മമ്മൂട്ടിക്ക് ലഭിച്ചു. സിനിമയില്‍ ബ്രിട്ടീഷ് ഇംഗ്ലീഷില്‍ ഡബ് ചെയ്തതിനെക്കുറിച്ച് മമ്മൂട്ടി മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് നടന്‍ സിനിമയില്‍ ഡബ് ചെയ്യുന്നത്. മുപ്പത് ദിവസം ഡബ് ചെയ്തു. എന്നിട്ടാണ് എന്റെ ഇംഗ്ലീഷ് ആ കോലമെങ്കിലും ആയത്.

ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സ്ത്രീക്ക് മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് പഠിക്കാന്‍ പോയി. അവര്‍ മൂന്ന് മണി മുതല്‍ നാല് മണിവരെയുള്ള സമയം പറയും. ഞാന്‍ മൂന്നര മണിക്ക് ചെന്ന് മൂന്നേ മുക്കാലിന് തിരിച്ച് വരും. പേടിയായിരുന്നു.

അവര്‍ സംസാരിക്കുന്നതൊന്നും എനിക്ക് വരില്ലായിരുന്നു. ആ കാലത്ത് ഞാന്‍ പ്രസംഗിക്കുമ്പോഴൊക്കെ ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷ് ആയിരുന്നു. അതൊക്കെ പോയി. പത്ത് പന്ത്രണ്ട് കൊല്ലമായപ്പോഴേക്കും മുഴുവന്‍ കൈയില്‍ നിന്നും പോയെന്നും മമ്മൂട്ടി അന്ന് വ്യക്തമാക്കി. ജബ്ബാര്‍ പട്ടേലാണ് ബാബ സാഹെബ് അംബ്ദേക്കര്‍ സംവിധാനം ചെയ്തത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് പുറമെ മികച്ച ഫീച്ചര്‍ ഫിലിം. മികച്ച കലാസംവിധാനം എന്നിവയ്ക്കുള്ള പുരസ്‌കാരവും ഈ ചിത്രത്തിന് ലഭിച്ചു.

Related posts:

Leave a Reply

Your email address will not be published.