ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ റിലീസ് എന്ന്? മമ്മൂട്ടിയുടെ മറുപടി
1 min readവൈവിധ്യമുള്ള ഒരു നിര ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനിരിക്കുന്നത്. അതില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം. പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ സിനിമാപ്രേമികളില്‍ ഇതിനകം വലിയ കൗതുകം ഉണര്‍ത്തിയ ചിത്രമാണ് ഇത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം അവസാനിച്ച സിനിമ എന്ന് തിയറ്ററുകളിലെത്തും എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും അണിയറക്കാരില്‍ നിന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. ഈ വാരം തിയറ്ററുകളിലെത്തുന്ന തന്റെ ചിത്രം റോഷാക്കിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു.
നന്‍പകല്‍ നേരത്ത് മയക്കം എന്നെത്തുമെന്ന ചോദ്യത്തിന് പടം റെഡിയാക്കാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഫെസ്റ്റിവല്‍ സ്‌ക്രീനിം?ഗ് ആണോ ആദ്യം ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ അങ്ങനെയല്ല. ഫെസ്റ്റിവലിലേക്ക് ക്ഷണില്ലാലല്ലേ നമ്മള്‍ പോലൂ? അതിന്റെ ഫൈനല്‍ പ്രോഡക്റ്റ് ആയി വരുന്നതേയുള്ളൂ. ഇവരൊക്കെ ഈ പറയുന്നതുപോലെ വളരെ സൂക്ഷ്മമായി നോക്കി കാര്യങ്ങള്‍ ചെയ്യുന്നവരല്ലേ? ഇതുതന്നെ ഒരുപാട് സമയം എടുത്തു നമ്മള്‍. ഒരുപാട് സമ്മര്‍ദ്ദം കൊടുക്കാനും വയ്യ. അവിടെയൊക്കെയാണ് നിര്‍മ്മാതാവ് തോറ്റുപോകുന്നത്, ചിരിയോടെ മമ്മൂട്ടി പൂര്‍ത്തിയാക്കി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
പൂര്‍ണ്ണമായും തമിഴ്‌നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ആ സമയത്ത് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘അമരം’ കഴിഞ്ഞ് 30 വര്‍ഷത്തിനു ശേഷം അശോകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്നതും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്ന ഘടകമാണ്. രമ്യ പാണ്ഡ്യനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയും മലയാളത്തിലെ യുവ സംവിധായക നിരയിലെ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചോ ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചോ വിവരങ്ങളൊന്നും ലിജോ പുറത്തുവിട്ടിട്ടില്ല.