സ്റ്റൈല്‍ മന്നന് രജനികാന്തിനെ കണ്ട സന്തോഷം പങ്കുവച്ച് മാധുരി
1 min readആരാധകരുടെ സ്റ്റൈല്‍ മന്നന് രജനികാന്തിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ് ബോളിവുഡ് നടി മാധുരി ദീക്ഷിത്. ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ കാണാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. ഭര്‍ത്താവ് ശ്രീരാം നേനേക്കും രജനികാന്തിനുമൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച്കൊണ്ടാണ് നടി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച ഉത്തര്‍ ദക്ഷിണ് എന്ന ചിത്രത്തിലെ ‘കേ ദോ ഉത്തര്‍ വാലോ സേ ദക്ഷിണ് വാലേ ആ ഗയേ’…… എന്ന ഗാനത്തിന്റെ വരികള്‍ കുറിച്ചുകൊണ്ട് മാധുരി പറഞ്ഞതിങ്ങനെയാണ്… ഷൂട്ടിങ്ങിനിടയില്‍ രജനികാന്ത് ജി എന്നോട് മറാത്തി ഭാഷയില്‍ സംസാരിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. എന്തൊരു പ്രചോദനം, എന്തൊരു മനുഷ്യന്. രജനികാന്ത് ജിയുമായി വീണ്ടും കണ്ടുമുട്ടിയത് അതിശയമായിരുന്നു. അദ്ദേഹം എത്ര ദയയും എളിമയും മറ്റുള്ളവരോട് ബഹുമാനവും ഉള്ളയാളാണെന്നത് എപ്പോഴും അത്ഭുതപ്പെടുന്നു. മാധുരി പറഞ്ഞു…