തന്നെ അനുകരിക്കാൻ ശ്രമിച്ച ജയറാമിനെ മധു തടഞ്ഞതെന്തിന്?
1 min readഒരു കാലത്ത് വെള്ളിത്തിരയെ ഇളക്കിമറിച്ചിരുന്ന മധു മിമിക്രിക്കാരുടെ ഇഷ്ടകഥാപാത്രമാണ്. നടന്റെ ശരീരഭാഷയും സംസാരവുമെല്ലാം വളരെ നന്നായിത്തന്നെ അനുകരിക്കുന്നവരുണ്ട്. ഇക്കൂട്ടത്തിൽ ഒരാളായിരുന്നു ജയറാം. പക്ഷേ ഒരിക്കൽ തന്നെ അനുകരിക്കാൻ ശ്രമിച്ച ജയറാമിനെ മധു തടഞ്ഞു. അതിനുള്ള കാരണം മധു തന്നെ വ്യക്തമാക്കുന്നു.
എന്റെ മുന്നിൽ 10 തവണയോളം കാണിച്ചു കഴിഞ്ഞതാണ്. വീണ്ടും കാണിക്കാൻ നോക്കിയപ്പോഴാണ് മതിയെടേ എന്ന് പറഞ്ഞത്. എനിക്ക് മിമിക്രിക്കാരോട് വെറുപ്പില്ല. അതൊരു കലയാണ്. പക്ഷേ മിമിക്രിയെന്നാൽ ഏത് ആർട്ടിസ്റ്റിനെ അനുകരിക്കുന്നോ അവരെ കാണിക്കണം. പക്ഷേ ഇന്നത്തെ മിമിക്രിക്കാർ അങ്ങനെയല്ല. മിമിക്രിക്കാരുടെ മിമിക്രിക്കാരാണ്. ഒറിജിനൽ ആളുകളെ മറക്കുന്നു. എനിക്ക് ഇഷ്ടമല്ലാത്തതും അതാണ്.