മടപ്പള്ളി സ്‌കൂൾ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് ചരിത്ര ജയം; തകര്‍ന്നത് എസ്എഫ്ഐ കുത്തക
1 min read
വടകര: മടപ്പള്ളി സ്‌കൂൾ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് ചരിത്ര ജയം. എസ്എഫ്ഐ കുത്തകയാണ് ഇതാദ്യമായി എബിവിപി തകര്‍ത്തത്. സ്കൂള്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ എബിവിപി നേടിയപ്പോള്‍ എട്ടു സീറ്റുകളാണ് എസ്എഫ്ഐയ്ക്ക് ലഭിച്ചത്.
ഈ വിജയാഘോഷം സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ എത്തിയപ്പോൾ തിരുത്തപ്പെടുന്നത് മറ്റൊരു ചരിത്രവും. ഒരു കാലത്ത് തിരഞ്ഞെടുപ്പിൽ പത്രിക നല്‍കിയതിന്റെ പേരിൽ എബിവിപി പ്രവർത്തകരുടെ തലയടിച്ചു പൊട്ടിച്ച ചരിത്രമുണ്ട് മടപ്പള്ളിക്ക്. ഇതേ മടപ്പള്ളി സ്കൂളിലാണ് എബിവിപി വിജയക്കൊടി നാട്ടിയത്.