സസ്‌പെന്‍ഷന്‍ കാലാവധി സര്‍വീസായി കണക്കാക്കണം, ഉത്തരവ് റദ്ദാക്കണം, ശിവശങ്കര്‍ സിഎടിയില്‍

1 min read

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ സസ്‌പെന്‍ഷന്‍ നിയമ വിരുദ്ധമെന്ന് എം ശിവശങ്കര്‍. സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ശിവശങ്കര്‍ സമീപിച്ചു. നടപടിക്ക് പിന്നില്‍ മാധ്യമവിചാരണയും ബാഹ്യസമ്മര്‍ദവുമുണ്ട്. രാഷ്ട്രീയ താല്‍പ്പര്യവും നടപടിക്ക് കാരണമായെന്നാണ് ശിവശങ്കറിന്റെ വാദം. 170 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍വീസ് ആയി കണക്കാക്കണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ താന്‍ ജയിലില്‍ കിടന്നത് കുറ്റാരോപിതനായാണ്. തനിക്കെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ എന്‍ഐഎ യ്ക്ക് കഴിഞ്ഞില്ല. സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷയും അച്ചടക്കനടപടിയുടെ പേരില്‍ തള്ളിയെന്നും ശിവശങ്കര്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.