‘യുദ്ധത്തിന് തയ്യാറാകൂ’!ശ്രദ്ധേയമായി ലിയോ പോസ്റ്റര്‍

1 min read

ലിയോ പോസ്റ്ററുകളിലെ വാചകങ്ങളുടെ അര്‍ഥമെന്ത്?

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ലിയോ. പ്രേക്ഷകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ആകാംക്ഷയുയര്‍ത്തി ലിയോയുടെ പോസ്റ്ററുകളും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലിയോയുടെ പുതിയ പോസ്റ്റര്‍ കണ്ട് വിജയ്  ആരാധകര്‍ ആവേശത്തിലുമാണ്.

യുദ്ധം ഒഴിവാക്കൂ എന്നായിരിന്നു ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയിരുന്നത്. ശാന്തമായിരിക്കുക, രക്ഷപ്പെടാന്‍ തയ്യാറെടുക്കുകയെന്നാണ് പിന്നീട് പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയത്.
ഇന്നത്തെ പോസ്റ്ററില്‍ ശാന്തതയോടെയിരിക്കൂ, യുദ്ധത്തിന് തയ്യാറാകൂ എന്നാണ് എഴുതിയിരിക്കുന്നത്. പോസ്റ്ററുകളിലെ വാചകങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രം ഒരു ആക്ഷന്‍ പ്രാധാന്യമുള്ള ഒന്നായിരിക്കും എന്ന് നേരത്തെ തന്നെ വ്യക്തമായിരിന്നു.

14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയുടെ നായികയായി തൃഷ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, പ്രിയ ആനന്ദ്, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, മന്‍സൂര്‍ അലി ഖാന്‍, മനോബാല, സാന്‍ഡി മാസ്റ്റര്‍, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെന്‍സില്‍ സ്മിത്ത്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

7 സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും, ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.  ഒക്ടോബര്‍ 19നാണ് ചിത്രം തീയറ്ററുകളഇല്‍ എത്തുന്നത്.

Related posts:

Leave a Reply

Your email address will not be published.