ആ ചൂടപ്പം വിറ്റുപോയില്ല, അജയ്യനായി സുരേഷ് ഗോപി
1 min read
സുരേഷ് ഗോപിക്കെതിരായ ഇടതു ഗൂഡാലോചന പൊളിഞ്ഞു
അത് ചൂടപ്പം പോലെ വിറ്റുപോവുമെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ കരുതിയത്. എന്നാല്‍ കേരളത്തിലെ ജനത അത് തള്ളിക്കളഞ്ഞു. സി.പി.എം നേതാക്കള്‍ക്ക് ബുദ്ധിമാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ വിവേകം ഉണ്ടായില്ല. സുരേഷ് ഗോപിയെ അടിച്ചിരുത്തിക്കളയാമെന്നാഗ്രഹിച്ചവര്‍ ഒരു മനുഷ്യനെ മാത്രമല്ല മുറിപ്പെടുത്തിയത്, അത് കേരളത്തിന്റെ മനസാക്ഷിയെ വെല്ലുവിളിക്കുകയായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി വേഷം കെട്ടുന്ന മാപ്രകള്‍ക്കും അത് തിരിച്ചിടിയായി. രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹിമിന്റെ സെക്രട്ടേറിയറ്റിന് മുന്നിലെ പഴയ ദൃശ്യവും വി.എസ്. അച്യുതാനന്ദനെ സമീപത്തു നിര്‍ത്തി പ്രദേശിക സി.പി.എം നേതാക്കള്‍ പാര്‍ട്ടി വനിതാ നേതാവിനെ അപമാനിക്കുന്ന ദൃശ്യവുമൊക്കെ മറന്നുപോയവരിലേക്ക് വീണ്ടും വീണ്ടും എത്തിക്കാനും ഈ സംഭവത്തിന് കഴിഞ്ഞു. പത്രപ്രവര്‍ത്തകരും പത്രസ്ഥാപനങ്ങളും കടന്നാക്രമിക്കുമ്പോള്‍ കമാ എന്നൊരക്ഷരം പറയാതിരുന്നു പത്രപ്രവര്‍ത്തക യൂണിയനും നടനെതിരെ രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിക്കെതിരായി പത്രപ്രസ്താവനയിറക്കിയ പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയുടെ പേരിലുള്ള സ്ത്രീവിരുദ്ധ ആക്ഷേപവും കേസും എഫ്.ഐ.ആറുമൊക്കെ വീണ്ടും പുറത്തേക്ക് വന്നു എന്നതും സുരേഷ് ഗോപി സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ്.
ഒരാളെ ആക്ഷേപിക്കാന്‍ എന്തു തരം താണ ആരോപണവും ഉന്നയിക്കാമെന്ന സി.പി.എം സിദ്ധാന്തത്തിന് കേരളത്തിലെ പൊതുസമൂഹം നല്‍കിയ തിരിച്ചടിയാണ് ഇപ്പോള്‍ കണ്ടത്. സി.പി.എം ബുദ്ധികേന്ദ്രങ്ങളോടൊപ്പം ലോകത്തിലെ ഏറ്റവും പ്രമുഖ ഇസ്ലാമിക മത മൗലിക വാദികളായ ജമാ അത്തെ ഇസ്ലാമിയുടെ മാദ്ധ്യമമായ മീഡിയ വണ്ണിനും ഈ രക്തത്തില്‍ പങ്കില്ലാതിരിക്കില്ല. സാമുഹ്യ മാദ്ധ്യമങ്ങിലും ഗ്രൂപ്പുകളിലുമായി പ്രശ്‌നം കത്തിച്ചുയര്‍ത്താന്‍ ശ്രമിച്ച സൈബര്‍ സഖാക്കള്‍ തന്നെ പതുക്കെ പിന്‍വലിയുന്ന രംഗമാണ് പിന്നെ കണ്ടത്. എത്ര തരംതാണ രീതിയിലാണ് സി.പി.എം സഖാക്കള്‍ സുരേഷ് ഗോപിയുടെ വാക്കുകളെ എഡിറ്റ് ചെയ്ത് വ്യക്തിഹത്യ നടത്തിയത്. അപകടത്തില്‍ മരിച്ച തന്റെ മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ 32 വയസ്സായിക്കാണും എന്നു സുരേഷ് ഗോപി പറയുന്ന ഇന്റര്‍വ്യൂവിലെ ഏതാനും സെക്കന്റുകള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്.
സുരേഷഗോപിയുടെ പ്രതികരണം എടുക്കാന്‍ വഴിമുടക്കിയാണെങ്കിലും ആണും പെണ്ണുമെന്നുനോക്കാതെ തിക്കിത്തിരക്കുന്ന മാദ്ധ്യമ സുഹൃത്തുക്കളെയും പ്രതികരണത്തിന് ശേഷം സന്തോഷത്തോടെ മടങ്ങുന്ന മാദ്ധ്യമ പ്രവര്‍ത്തകയയെും പ്രവര്‍ത്തകരെയുമൊക്കെ ടി.വി.ചാനലിലൂടെ കാണുന്ന ജനം, പിന്നീടവരില്‍ ചിലര്‍ പുതിയ കഥയും വ്യഖ്യാനവും ചമയ്ക്കുമ്പോള്‍ സാധാരണക്കാരന് സ്തബ്ധരായി ഇരിക്കാനെ കഴിയു. ഈ മാപ്രകളെയെല്ലാം ചൂലുകൊണ്ടടിക്കണം എന്നാരെങ്കിലും ചിന്തിച്ചുപോയാല്‍ അവരെ കുറ്റംപറയാനും കഴിയില്ല.
സിനിമാ താരം ജോയി മാത്യു ഫെയ്‌സ് ബുക്കിലൂടെ ഇങ്ങനെയാണ് പറയുന്നത്… സന്ദേശം സിനിമ ഇറങ്ങി ഇന്നേക്ക് 32 വര്‍ഷം പൂര്‍ത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതില്‍ നിന്നും ഒരിഞ്ച് മുന്നോട്ടുപോവാന്‍ മലയാളികളുടെ രാഷ്ട്രീയ അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസകളിലും കുടുക്കി നാറ്റിക്കുക, ഇതിനപ്പുറം ഒന്നുമില്ല.
അദ്ദേഹം പറയുന്നു. സുരേഷ് ഗോപിയുടെ രാഷ്ടീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്നു. അതുകൊണ്ട് ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടയാണ്.
ഈ പോസ്റ്റിന് താഴെ വന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാര്‍ട്ടിക്കാരെ പരിചയപ്പെടാന്‍ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയും ഇന്നുമുതല്‍ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിറുത്താന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു.
സിനിമ പ്രവര്‍ത്തകനായ മേജര്‍ രവിയും സുരേഷ് ഗോപിക്ക് നേരെയുള്ള ഗൂഡാലോചനക്കാര്‍ക്കെതിരെ സംസാരിക്കുന്നുണ്ട്.
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരനും ഈ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിട്ടുണ്ട്.
എന്തിനും പോന്ന ഏതെങ്കിലും പെണ്‍കൊടിയെ കെണിയില്‍ ചാടിച്ചു ഐക്കണ്‍ ആക്കി കിട്ടിയാല്‍ മലക്കം മറിക്കാവുന്നതേയുള്ളോ കേരളത്തിന്റെ പ്രബുദ്ധ രാഷ്ട്രീയം? ആരാണ് കേരളത്തെ ഇങ്ങിനെ ആക്കിത്തീര്‍ത്തത്? എല്ലാവരെയും ഭയപ്പെടുത്താന്‍ ഒരു ഐക്കണ്‍?
2023 അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിനില്‍ക്കെ മലയാളികളുടെ എല്ലാ കിംവദന്തികളും ഒറ്റ ഫ്രയിമില്‍ ഒതുക്കി ഒരു പുതിയ ഐക്കണ്‍ ഒറ്റരാത്രികൊണ്ട് നിര്‍മ്മിച്ച് സോഷ്യല്‍മീഡിയയില്‍ മാത്രമല്ല മന്ത്രിമന്ദിരങ്ങള്‍ മുതല്‍ രാഷ്ട്രീയ പ്രജാപതികള്‍ നിരങ്ങുന്നയിടങ്ങളിലുമെല്ലാം ചൂടപ്പം പോലെ സൗജന്യ വില്‍പ്പന നടത്തി ഇളക്കിമറിച്ച ആ ബുദ്ധികേന്ദ്രത്തെ നമിക്കുന്നു. നമിക്കുന്നു. നമിക്കുന്നു.
വിയത്‌നാം യുദ്ധകാലത്ത് വിഖ്യാത ചിത്രമെടുത്തു ലോകത്തിനു സമ്മാനിച്ച പുലിറ്റ്‌സര്‍ ജേതാവ് നിക്ക് ഊട്ട് ചെയ്തതുപോലെ കേരളത്തിന്റെ സെറ്റ് ഒരുക്കി ക്ലിക്ക് അടിക്കാന്‍ കാത്തു നില്‍ക്കുകയാണ് മന്ത്രിമാരായ ഡോ.ബിന്ദുവും റിയാസും മറ്റും. ഇന്ന് പുലര്‍ച്ചേ പത്രം ഇറങ്ങിയപ്പോള്‍ തന്നെ കാളികൂളിസംഘം ചളമാക്കിക്കഴിഞ്ഞു. ഇതുതന്നെയായിരുന്നു ഗീബല്‌സിന്റെയും പണി. തൃക്കാക്കര വോട്ടെടുപ്പിന്റെ തലേദിനം ഇറക്കിയത് ചാപ്പിള്ളയായിട്ടു ഏറ്റെടുക്കാന്‍ ഇപ്പോള്‍ ആളില്ല. ആ ഡോക്ടര്‍ കുടുംബത്തെ തെരുവിലിറക്കി നാറ്റിച്ചത് മിച്ചം. ആരുടേയും ഓര്‍മ്മയിലും ഉണ്ടാകില്ല.
സുരേഷ് ഗോപി വധത്തിനു പടച്ചുണ്ടാക്കിയ ഈ ഐക്കണ് കൊടുക്കണം കിരീടം. അത് മന്ത്രി റിയാസിനാണോ മന്ത്രി ബിന്ദുവിനാണോ വെക്കേണ്ടതെന്നു പി.സതീദേവി തീരുമാനിച്ചാല്‍ മതി. എന്തായാലും ഇത്ര ചൂടോടെ പ്രതികരിച്ച കാളികൂളിസംഘത്തിനെ അഭിനന്ദിക്കണം. തിരക്കഥ എഴുതിയ മന്ത്രി ബിന്ദുവിന്റെ ബോംബാണ് ഉഗ്രോഗ്രന്‍! ‘ഫ്യുഡല്‍ മേലാളന്‍’ ആണ് സുരേഷ് ഗോപി! ഭേഷ്.
മഹാത്മാ ഇളം പ്രായത്തിലുള്ള രണ്ടു യുവതികളുടെ ചുമലില്‍ പിടിച്ചു ആനന്ദാതിരേകത്തോടെ നടക്കുന്ന പഴയ ചിത്രം ഓന്നോര്‍ക്കണം. സായിപ്പന്മാര്‍ അന്ന് പത്തു തുട്ടു ഉണ്ടാക്കിയത് ഇതുപോലുള്ള ഇക്കിളിപ്പെടുത്തുന്ന കഥകള്‍ ചമച്ചും ഫോട്ടോകള്‍ ചുമരുകളില്‍ പതിച്ചുമാണ്. ഇപ്പോഴും കിട്ടും ആ ചരക്കുകള്‍.
ഇങ്ങിനെയൊക്കെ അപഖ്യാതികള്‍ പരത്തിയ ഗാന്ധിജിയുടെ ഊന്നുവടി ചാട്ടുളിപോലെ ചൂണ്ടിയപ്പോഴാണ് സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഒഴുകിപ്പോയതെന്ന് മറക്കരുത്.
ഇവിടെ സുരേഷ് ഗോപി സിംഹാസനത്തിന്റെ എത്ര അടുത്താണെന്നു ഈ ബേജാറുകളും വ്യാജ വെടിക്കെട്ടുകളും സൂചിപ്പിക്കുന്നില്ലേ? ജനങ്ങള്‍ ഇരമ്പിയാല്‍ മറ്റൊരു കേളികൊട്ടുയരാം.
എന്നാല്‍ കേരളത്തിന് ഇപ്പോള്‍ ഒരു സുരേഷ് ഗോപിയെവേണം. നെഞ്ച് വിരിപ്പുള്ള പഞ്ച് ഡയലോഗുള്ള ഒരു ധീരനെ കേരളം കാത്തിരിക്കുന്നു. അത് മറ്റൊരു പേരിലാവാം ചിലപ്പോള്‍ പ്രത്യക്ഷപ്പെടുക. എന്ന് ശക്തിധരന്‍ എഴുതുന്നു.