ഗവര്‍ണര്‍ക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം
1 min read
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ വരുന്നത് സമരപരമ്പര. ഗവര്‍ണര്‍ക്കെതിരെ മുഴുവന്‍ വീടുകളിലും പ്രചാരണം നടത്താന്‍ എല്‍ഡിഎഫ് തീരുമാനം. ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ 3000 പേരെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷന്‍ നടത്തും. 10 മുതല്‍ പതിനാല് വരെ കേരളത്തിലെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടക്കും. 10 മുതല്‍ 12 വരെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്!മ നടത്താനാണ് തീരുമാനം. 15 ന് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധവും നടക്കും.