ഗവര്‍ണര്‍ക്കെതിരെ പ്രചാരണത്തിന് എല്‍ഡിഎഫ്, പരിപാടികള്‍ ആലോചിക്കാന്‍ യോഗം വിളിക്കും
1 min readതിരുവനന്തപുരം: ഗവര്‍ണ്ണര്‍ക്കെതിരെ പരസ്യമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍ ഡി എഫ്. ഇന്ന് ചേര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണ്ണറുടെ ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടി കുറ്റപ്പെടുത്തല്‍. ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഗവര്‍ണ്ണറുടെ നീക്കം തുറന്ന് കാണിക്കണമെന്നാണ് സെക്രട്ടറിയേറ്ര് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. ഉടന്‍ എല്‍ ഡി എഫ് യോഗം ചേര്‍ന്ന് സമരത്തിന്റെ തിയ്യതികളടക്കം തീരുമാനിക്കാനാണ് ധാരണ.