മാസപ്പടി പോരാട്ടം തുടരുമെന്ന് കുഴല്‍നാടന്‍

1 min read

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സി.എം.ആര്‍.എല്‍ നിന്ന് വാങ്ങിയ 1.72 കോടി രൂപയുടെ മാസപ്പടിയാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അതില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ജി.എസ്.ടി പ്രശനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഉന്നയിച്ചതെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറയുന്നു. 2017-18 സാമ്പത്തിക വര്‍ഷം വീണയുടെ കമ്പനി 60 ലക്ഷം രൂപയാണ് സി.എം.ആര്‍.എല്ലില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ 25 ലക്ഷം രൂപയ്ക്കുള്ള ജി.എസ്.ടി മാത്രമേ അടച്ചിട്ടുള്ളൂ. സി.എം.ആര്‍.എല്‍ അല്ലാതെ വീണയുടെ കമ്പനിക്ക് വേറെ ഇടപാടുകാരില്ലേ. ഇത് ആകെ അവരടച്ച ജി.എസ്.ടിയുടെ കണക്കാണെന്നും കുഴല്‍ നാടന്‍ പറഞ്ഞു. റെയ്ഡിന് മുമ്പ് 15ലക്ഷം രൂപയ്ക്കുള്ള ജി.എസ്.ടി ആണ് അടച്ചത്. സി.എം.ആര്‍.എല്ലില്‍ നിന്ന് മാസപ്പടിയായാണ് ആദ്യം മുതല്‍ പൈസ വാങ്ങിയത്. പിന്നീട് ഏതെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉപദേശിച്ചുകാണും ഇങ്ങനെ കണക്കില്ലാതെ പണം വന്നാല്‍ കുടുക്കാകുമെന്ന്. അതുകൊണ്ടാണ് എല്ലാവരും 2017 ജൂലായ് ഒന്നിന് ് മുമ്പ് തന്നെ തങ്ങളുടെ സര്‍വീസ് ടാക്‌സ് അക്കൗണ്ട് ജി.എസ്.ടി ആക്കി മാറ്റിയപ്പോള്‍ 2017 ജനുവരി ഒന്നുമുതല്‍ സി.എം.ആര്‍.എല്ലില്‍ നിന്ന പണം വാങ്ങിത്തുടങ്ങിയ വീണ വിജയന്‍ 2018 ജനുവരി 18ന് മാത്രം ജി.എസ്.ടി അക്കൗണ്ട് തുടങ്ങിയതെന്നും കുഴല്‍നാടന്‍ ഫെയ്‌സ് ബുക്കിലൂടെ ആരോപിച്ചു.

Related posts:

Leave a Reply

Your email address will not be published.