അച്ഛനെയാണെനിക്കിഷ്ടം

1 min read

മനോജ് കെ ജയനെക്കുറിച്ച് കുഞ്ഞാറ്റ: എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം

മകൾ കുഞ്ഞാറ്റയോടൊപ്പമുള്ള നടി ഉർവശിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വളരെ പെട്ടെന്നാണ് പ്രേക്ഷകരെ ആകർഷിച്ചത്. യു.കെ.യിൽ പഠിക്കുകയാണ് കുഞ്ഞാറ്റ. വെക്കേഷനിൽ വന്നപ്പോഴാണ് അമ്മയെ കാണാനായി ചെന്നൈയിലെ വീട്ടിൽ കുഞ്ഞാറ്റയെത്തിയത്. കഴിഞ്ഞ ദിവസം ഉർവശി പങ്കുവെച്ച ഫോട്ടോയ്ക്കു താഴെ നിരയവധി പേർ കമന്റുകളുമായി എത്തിയിരുന്നു. അമ്മയ്ക്കും മകൾക്കും ആശംസകളർപ്പിക്കുന്നുമുണ്ട് ആരാധകർ.

എന്നാൽ അച്ഛനെക്കുറിച്ച് കുഞ്ഞാറ്റ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായിരിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ഞാറ്റ കുറിച്ചത് ഇങ്ങനെയായിരുന്നു ”എനിക്ക് ലഭിച്ച എാറ്റവും വലിയ അനുഗ്രഹം. എന്നെ ചിരിപ്പിക്കുന്ന കാര്യത്തിൽ അച്ഛൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഞാൻ എപ്പോഴും സന്തോഷവതിയാണെന്ന് ഉറപ്പുവരുത്തുകയും എന്റെ കണ്ണ് നനയാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. എനിക്ക് മോശം ബാല്യമായിരുന്നു എന്ന് കരുതിയ എല്ലാ ആളുകളോടുമായി പറയുന്നു എന്റെ ബാല്യം മോശമായിരുന്നില്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാനാസ്വദിച്ചു. ആ നല്ല സമയങ്ങളുടെ ഒരേയൊരു കാരണം എന്റെ അച്ഛൻ തന്നെയാണ്. അദ്ദേഹം തമാശക്കാരനാണ്, സ്‌നേഹമുള്ളവനാണ്, വളരെ പിന്തുണയുള്ളവനാണ്. ഞാനദ്ദേഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വാക്കുകളിൽ പറയാൻ അറിയില്ല.”  

ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി. 2008ൽ ഇരുവരും വേർപിരിഞ്ഞതോടെ അച്ഛനൊപ്പം താമസിക്കാനാണ് കുഞ്ഞാറ്റ താത്പര്യപ്പെട്ടത്. അച്ഛൻ അവളുടെ ജീവനായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ഞാറ്റയുടെ അക്കൗണ്ട് നിറയെ അച്ഛന്റെ ഫോട്ടോകളും അച്ഛനെക്കുറിച്ചുള്ള ഓർമ്മകളുമാണ്. അത്രമാത്രം അച്ചാറ്റ്‌മെന്റാണ് അച്ഛനും മകളും തമ്മിൽ. ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് മനോജ് കെ ജയന്റെ ഈ വാക്കുകൾ :

”എന്റെ ജീവിതത്തിലെ വലിയ നിധി, സൗഭാഗ്യം, എന്റെ കരിയർ, എന്റെ എല്ലാം എന്റെ മോളാണ്. കുഞ്ഞിലേ മുതലേ അവളെന്റെ ഒപ്പം തന്നെയുണ്ട്. മോളുടെ കൂടെ ഇരിക്കാൻ വേണ്ടി ഷൂട്ടിംഗ് പോലും ഒഴിവാക്കിയിട്ടുണ്ട്.”

ഉർവശിയുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ച് മകളെയും കൊണ്ടിറങ്ങിയ ആ സന്ദർഭം വളരെ വൈകാരികമായിത്തന്നെയാണ് മനോജ് ഓർക്കുന്നത് ”കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോട് മാത്രമാണ്. രണ്ടാം ക്ലാസുവരെ കുഞ്ഞാറ്റ ചെന്നൈയിലായിരുന്നു. വലിയ അപകടങ്ങളിലേക്ക് പോകാതെ എന്നെ പലപ്പോഴും ചേർത്തു നിർത്തിയത് ഉർവശിയുടെ അമ്മയായിരുന്നു.”

കുഞ്ഞാറ്റയെ സംബന്ധിച്ചിടത്തോളം അവളുടെ അച്ഛനും അമ്മയുമെല്ലാം മനോജ് കെ ജയനായിരുന്നു. അമ്മയുടെ സ്‌നേഹവും കൂടി പകർന്നു കൊടുത്താണ് അദ്ദേഹം മകളെ വളർത്തിയത്. പല്ലു തേപ്പിച്ചത്, കുളിപ്പിച്ചത്, ഭക്ഷണം കൊടുത്തത് എല്ലാം അച്ഛനായിരുന്നു. അച്ഛനോടൊപ്പമുള്ള കുട്ടിക്കാലത്തെക്കുറിച്ച് കുഞ്ഞാറ്റ പറയുന്നതിങ്ങനെയാണ്.

”അച്ഛനെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. അച്ഛനാണ് എന്നെ കുളിപ്പിച്ചതും പല്ലു തേപ്പിച്ചതും. എന്നെ ഒരു കയ്യിൽ വെച്ച് മറ്റേ കൈ കൊണ്ടാണ് അച്ഛൻ എല്ലാം ചെയ്യുന്നത്. ഒറ്റക്കൈകൊണ്ട് വണ്ടിയോടിക്കാൻ പോലും അച്ഛനു കഴിയും. അച്ഛൻ ഭക്ഷണം കഴിക്കുമ്പോൾ അച്ഛന്റെ മടിയിൽ തലവെച്ച് ഞാൻ കിടക്കും. ആ സമയത്താണ് അച്ഛൻ കഴിക്കുന്നതും, എനിക്ക് വാരിത്തരുന്നതും. അടുത്തിടെയാണ് ഞാൻ മറ്റൊരു പ്ലേറ്റിൽ നിന്നും കഴിച്ചു തുടങ്ങിയത്. അച്ഛൻ അടുത്തിടെ എനിെക്കാരു സർപ്രൈസ് തന്നു. പ്രസവ സമയത്ത് എന്റെ കയ്യിൽ കെട്ടിയിരുന്ന ബാൻഡ്. എനിക്ക് ഒരുപാട് അത്ഭുതമായി. 1999 മുതൽ ഇന്നുവരെ അത് സൂക്ഷിച്ചു വെച്ചത് കണ്ടപ്പോൾ മനസ്സു നിറഞ്ഞു. സ്‌കൂളിൽ പഠിച്ച കാലം തൊട്ടുള്ള എന്റെ ഐ.ഡി കാർഡ്, യൂണിഫോം, എക്‌സാം പേപ്പേഴ്‌സ് എല്ലാം ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അച്ഛനെ മിസ് ചെയ്യുന്നത് എനിക്കിഷ്ടമല്ല. അച്ഛൻ യുകെയിലും യുഎസിലുമൊക്കെ പോകുമ്പോൾ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ”  

കുട്ടിക്കാലത്ത് അച്ഛനായിരുന്നു കുഞ്ഞാറ്റയുടെ ലോകം. അവൾ കണ്ട സ്വപ്‌നങ്ങളെല്ലാം അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു. മനോജ് കെ ജയൻ മറ്റൊരു വിവാഹം കഴിച്ചെങ്കിലും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയില്ല. എനിക്ക് ലഭിച്ച എാറ്റവും വലിയ അനുഗ്രഹമാണ് അച്ഛൻ എന്ന് മകൾ പറയുന്നതും അതുകൊണ്ടു തന്നെയാണ്.

Related posts:

Leave a Reply

Your email address will not be published.