സാരിക്കൊപ്പം സ്‌നീക്കേഴ്‌സ് ധരിച്ച് കത്രീന കൈഫ്; ചിത്രങ്ങള്‍ വൈറല്‍
1 min read
വര്‍ഷങ്ങള്‍ കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികമാരിലേയ്ക്ക് വളര്‍ന്ന താരമാണ് കത്രീന കൈഫ്. ബോളിവുഡ് നടിമാരില്‍ ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന നടിമാരിലൊരാള്‍ കൂടിയാണ് കത്രീന കൈഫ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.
സാരിക്കൊപ്പം സ്‌നീക്കേഴ്‌സ് ധരിച്ച് കിടിലന്‍ ലുക്കിലാണ് താരം. കത്രീന തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പിങ്ക് നിറത്തിലുള്ള സാരിയോടൊപ്പം മഞ്ഞ നിറത്തിലുള്ള ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. കോളറാണ് ബ്ലൗസിന്റെ പ്രത്യേകത. ഇതിനൊപ്പം സ്‌നീക്കേഴ്‌സ് കൂടി സ്‌റ്റൈല്‍ ചെയ്താണ് താരം ഇന്‍ഡോ വെസ്റ്റേണ്‍ ലുക്കിലെത്തിയത്.
‘ഫോണ്‍ ഭൂത്’ എന്ന തന്റെ പുത്തന്‍ ചിത്രത്തിന്റെ പ്രേമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് താരം കിടിലന്‍ ലുക്കില്‍ എത്തിയത്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാന്‍ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ഫോണ്‍ ഭൂതി’ന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.
പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം എന്ന സൂചനയാണ് ‘ഫോണ്‍ ഭൂതി’ന്റെ ട്രെയിലര്‍ നല്‍കുന്നത്. രവി ശങ്കരന്‍, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘മേരി ക്രിസ്!മസ്’ എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. സഞ്!ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്!മി, രാധിക ശരത്!കുമാര്‍, കവിന്‍ ജയ് ബാബു, ഷണ്‍മുഖരാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.