കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

1 min read


തൃശൂർ : കെഎസ്ഇബിയുടെ സർവ്വീസ് വയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

അപകടത്തെ തുടർന്ന് വരവൂർ സ്വദേശി രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സഹോദരൻ രാഗേഷിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കുന്നംകുളം വെള്ളറക്കാട് മനപ്പടിയിൽ വെച്ചാണ് അപകടം ഉണ്ടായത്.

തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. രമേഷ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

വിവാഹ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാനാണ് ഇരുവരും ബൈക്കിൽ പോയത്. രമേഷ് തന്നെയായിരുന്നു ബൈക്ക് ഓടിച്ചു കൊണ്ടിരുന്നത്. കെഎസ്ഇബിയുടെ ഇലക്ട്രിക്കൽ പോസ്റ്റിൽ നിന്ന് അടുത്തുള്ള വീട്ടിലേക്ക് കണക്ഷൻ വലിക്കുന്നതിനുള്ള കേബിളിന്റെ കമ്പിയാണ് പൊട്ടി വീണു കിടന്നിരുന്നത്. രമേഷിന്റെ കഴുത്തിൽ ഈ കമ്പി കുരുങ്ങുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.