കോടിയേരിയുടെ ഭാര്യ പരാതി പറഞ്ഞു ; പണി കിട്ടിയത് അളിയന്
1 min read
കോടിയേരിയുടെ അളിയനെ ചീട്ടുകളിക്ക് പൊലീസ് പിടികൂടിസംസ്ഥാന പൊലീസ്
ഹെഡ്ക്വാര്‍ട്ടേഴ്‌സിന് തൊട്ടടുത്ത പ്രമുഖന്മാരുടെ ക്ലബായ ട്രിവാന്‍ഡ്രം ക്ലബിലേക്ക് കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് വന്നു. ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നത്രെ അത്. അവര്‍ നേരെ പോയത് അഞ്ചാം നമ്പര്‍ കോട്ടേജില്‍. ഒരു വര്‍ഷം മുമ്പ് വിടവാങ്ങിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ വിനയന്റെ പേരിലായിരുന്നു കോട്ടേജ് എടുത്തിരുന്നത്. വിനയന്‍ ഉള്‍പ്പെടെ 9 പേര്‍ അവിടെയുണ്ടായിരുന്നു. എല്ലാവരെയും കസ്റ്റഡിയിലെടുത്തു. കുറ്റം പണം വച്ച് ശീട്ട് കളിച്ചു. 6 ലക്ഷം രൂപയും പിടിച്ചെടുത്തു.
സാധാരണ ഗതിയില്‍ ട്രിവാന്‍ഡ്രം ക്ലബില്‍ പോലീസ് കയറാറില്ല. തലസഥാനത്തെ ഉന്നതന്‍മാരുടെ ക്ലബ്ലാണിത്. ലക്ഷങ്ങള്‍ മുടക്കിയില്‍ മാത്രം അംഗത്വം കിട്ടും. ഉന്നത വ്യവസായികളും ഐ.എ.എസ്, ഐ.പി എസ് ഉദ്യോഗസ്ഥരും റിട്ട. ഉദ്യോഗസ്ഥരുമൊക്കെയാണ് അംഗങ്ങള്‍. നിയമം നിയമത്തിന്റെ വഴിക്ക് പോവുകയാണെങ്കില്‍ ്പാട്ടക്കുടിശിക കിട്ടാത്തതിന് റവന്യൂ വകുപ്പിന് ് പിടിച്ചെടുക്കാന്‍ പറ്റുന്ന സ്ഥലം. പക്ഷേ ഉന്നതരായത് കൊണ്ട് തൊടില്ല. അവിടെ വരുന്ന വി.ഐ.പി മാര്‍ക്ക് സല്യൂട്ട് അടിക്കാന്‍ വേണ്ടി മാത്രമാണ് പോലീസ് അങ്ങോട്ട് പോകാറുള്ളത്. ചീട്ടുകളി പിടിക്കാന്‍ പോലീസ് അവിടെ പോകാറില്ല.
മ്യൂസിയം പോലീസിന് കര്‍ശനമായ നിര്‍ദ്ദേശം കിട്ടിയിട്ടാണ് പോയതെന്ന് വ്യക്തം. അതുമാത്രമല്ല ഈ വിവരങ്ങളെല്ലാം പൊലീസ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. കോടിയേരിയുടെ ഭാര്യ സഹോദരന്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ അച്ഛന്റെ പേര് മാറ്റിയാണ് നല്‍കിയതെന്ന് വിവരവും പോലീസ് ചോര്‍ത്തി നല്‍കി. വിനയകുമാര്‍ ആദ്യം സ്വന്തംപേര് തെറ്റിച്ചുപറഞ്ഞിരുന്നവെന്ന് വിവരം പോലീസ് ചോര്‍ത്തിനല്‍കി. നാറ്റിക്കലാണ് ലക്ഷ്യമെന്ന വ്യക്തം. കോടിയേരിയുടെ രാഷ്ട്്രീയ ഗുരുവും മുന്‍ തലശ്ശേരി എം.എല്‍.എ യുമായ രാജുമാഷ് എന്നറിയപ്പെടുന്ന എം.വി.രാജഗോപാലന്റെ മകനാണ് എസ്. ആര്‍. വിനയകുമാര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കൊല്ലത്തെ യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് എം.ഡിയാണ് വിനയകുമാര്‍.
ഈ അറസ്റ്റിനും നാറ്റിക്കലിനും മറ്റെന്തെങ്കിലും സംഭവങ്ങളുമായി ബന്ധമുണ്ടോ. ഉണ്ടെന്നാണ് തോന്നുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭൗതിക ദേഹം അദ്ദേഹം ദീര്ഘനാള്‍ പ്രവര്‍ത്തന കേന്ദ്രമാക്കിയ തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എം.വി.ഗോവിന്ദനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തൊട്ടടുത്ത ദിവസം വിദേശ യാത്ര ഉളളതുകാരണം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വച്ച് ഒരു ദിവസം കളയേണ്ട എന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഈയിടെയാണ് കോടിയേരിയുടെ ഭാര്യ ഇക്കാര്യം പുറത്ത് പറഞ്ഞത്. വിനോദിനി പറഞ്ഞത് ഇങ്ങനെയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ്
എഡിറ്റര്‍ ജി.ശക്തിധരന്‍ ഫെയ്‌സ്ബുക്കിലെഴുതി.’
‘അവസാനമായി കോടിയേരിയുടെ ഭൗതിക ശരീരം തലസ്ഥാനത്തു പൊതുദര്‍ശനത്തിനു വെക്കാത്തതില്‍ എനിക്കും ഉണ്ട് വിഷമം അന്ന് ഞാന്‍ ഓര്‍മ്മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ് . മക്കളായ ബിനോയ് യും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. ഗോവിന്ദന്‍ മാഷിനോട് ഇത് അച്ഛന്റെ ആഗ്രഹമാണ് അവിടെ കൊണ്ട് പോകണമെന്നും മക്കള്‍ പറഞ്ഞിരുന്നു.പക്ഷെ നടന്നില്ല ‘
ആര്‍ക്കോ കോടിയേരിയോട് പകയുണ്ടോ. ചില നടപടികള്‍ കാണുമ്പോള്‍ ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയാല്‍ കുറ്റംപറയാനാകില്ല.