വി.മുരളീധരനെ വിമര്‍ശിക്കുന്നത് സ്വന്തം കഴിവ് കേട് മറച്ചുവയ്ക്കാന്‍ : പി.രഘുനാഥ്

1 min read

കോഴിക്കോട് : കേരളത്തിലേക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ കൊണ്ടുവരുന്നതിനായി പരിശ്രമിച്ച കേന്ദ്ര മന്ത്രി വി.മുരളീധരന്് ലഭിച്ച സ്വീകാര്യതയില്‍ വിറളി പൂണ്ടാണ് കോണ്‍ഗ്രസ്സ് എം.പിമാരായ കെ.മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.രഘുനാഥ് അഭിപ്രായപ്പെട്ടു. കേരളത്തിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദിക്കാതെ അനങ്ങാതിരിക്കുന്നവര്‍ ഇപ്പോള്‍ വി.മുരളീധരനെ എതിര്‍ക്കുന്നതിന് പിന്നില്‍ അസൂയ മാത്രമേ ഉള്ളൂ.

സ്വന്തം പാര്‍ട്ടി നേതാവായ എ.കെ.ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്നും ആക്ഷേപിച്ച കെ.മുരളീധരന്‍ സ്ഥാനലബ്ധിക്കായി ഇവരുടെയെല്ലാം കാലുപിടിക്കാനും മടികാണിച്ചിട്ടില്ല. സ്വന്തം നേതാക്കള്‍്ക്കെതിരെ അശ്ലീല സാഹിത്യം വിളമ്പിയ ചരിത്രമുളള് കെ.മുരളീധരന്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തരം താണ ഭാഷ ഉപയോഗിക്കുന്നതില്‍ അത്ഭൂതമില്ല. കോണ്‍ഗ്രസിന്റെ ഉന്നത തല യോഗത്തിനിടെ കെ.കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് കെ.മുരളീധരന് എം.പി സ്ഥാനാര്‍ത്ഥിത്വം കിട്ടിയതെന്ന് ആക്ഷേപിച്ചത് ബി.ജെ.പിക്കാരല്ല, സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കളാണ്.

അധികാരം സ്വന്തം കുടുംബാവകാശമാണെന്ന് ഡല്‍ഹിയിലെയും കേരളത്തിലെയും ചില കുടുംബങ്ങള്‍ കരുതിയിരുന്നു. പത്ത് വര്‍ഷത്തോളം അധികാരത്തില്‍ നിന്ന് പുറത്തുനില്‍ക്കേ
ണ്ടി വന്നതിന്റെ അസ്‌കിത ധാര്‍്ഷ്ട്യമായും അല്‍പ്പത്വമായും പുറത്തേക്ക് വരികയാണ്. ഇതിന് ബി.ജെ.പിക്കൊന്നും ചെയ്യാന്‍ കഴിയില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനതയ്ക്ക് അനുഭവിക്കാന്‍ കഴിയുന്ന പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെ ജനം അംഗീകരിക്കുക തന്നെ ചെയ്യും. എല്‍.ഡി.എഫുകാരും കോണ്‍ഗ്രസ്സ്‌ക്കാരും കാപ്‌സ്യൂള്‍ ഇറക്കി ഈ യഥാര്‍ത്ഥ്യത്തെ മറയ്ക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലന്നും രഘുനാഥ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.