പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
1 min read
മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ വള്ളിവട്ടത്തെ അക്ലിപ്പറമ്പില്‍ സുനില്‍ (55) ആണ് മരിച്ചത്. 35 വര്‍ഷമായി പ്രവാസിയായ അദ്ദേഹം ഒമാനിലെ സൗത്ത് അല്‍ ശര്‍ഖിയയിലെ അല്‍കാമില്‍ അല്‍ വഫിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു.
പിതാവ് രാമന്‍. മാതാവ് വള്ളിയമ്മ. ഭാര്യ ശ്രീദേവി. മക്കള്‍ അമല്‍, അപര്‍ണ. സഹോദരങ്ങള്‍ ഷിബു, ബൈജു, ബേബി, രാധാകൃഷ്ണന്‍, മനോജ്, ഉഷ, പരേതനായ തമ്പി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.