ഓണ്‍ലൈന്‍ പണം തട്ടിപ്പ് : തൃശൂര്‍ സ്വദേശിയുടെ പരാതിയില്‍ മുഖ്യപ്രതിയെ ജാര്‍ഖണ്ഡില്‍ ചെന്ന് പൊക്കി പൊലീസ്
1 min read
തൃശൂര്‍ : ഓണ്‍ലൈനിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയെ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സംഘം ജാര്‍ഖണ്ഡില്‍ നിന്നും അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി അജിത് കുമാര്‍ മണ്ഡലാണ് അറസ്റ്റിലായത്. 2021 ഒക്ടോബര്‍ എട്ടിന് ഇരിങ്ങാലക്കുട സ്വദേശിയുടെ 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.