ഖര്‍ഗെ റബര്‍സ്റ്റാമ്പ് ആകില്ല,ഔദ്യോഗിക പദവിയിലായതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും കെസി വേണുഗോപാല്‍

1 min read

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗ ക്ക് നല്‍കിയിരിക്കുന്നത് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമെന്ന് കെ സി വേണുഗോപാല്‍.
ഖര്‍ഗെ റബ്ബര്‍ സ്റ്റാമ്പാവില്ല. ഖര്‍ഗെയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട് . ഖര്‍ഗെയും തരൂരും ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു

ശശി തരൂരിനെതിരെ പ്രവര്‍ത്തിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം ആണ്. മത്സരത്തിനുള്ള എല്ലാ സാഹചര്യവും തരൂരിനും നല്‍കി
തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഔദ്യോഗിക പദവി അനുവദിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

Related posts:

Leave a Reply

Your email address will not be published.