9 ദിവസം, 50 കോടി : കണ്ണൂർ സ്‌ക്വാഡിന്റെ വിജയഗാഥ
1 min read
റിലീസ് ചെയ്ത് 9 ദിവസം കൊണ്ട് 50 കോടി ക്ലബിൽ ഇടം നേടി കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തെ അഭിനന്ദിച്ച് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെയാണ് ”കണ്ണൂർ സ്‌ക്വാഡിന്റെ എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നൽകുന്ന അവസാനമില്ലാത്ത സ്‌നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി”.
ദുൽഖറിന്റെ വെഫേറർ ഫിലിംസാണ് കണ്ണൂർ സ്‌ക്വാഡിന്റെ വിതരണക്കാർ. നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച മൂന്നാമത്തെ സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. ഭീഷ്മപർവത്തിനു ശേഷം 50 കോടി നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.
സെപ്റ്റംബർ 28നാണ് കണ്ണൂർ സ്‌ക്വാഡ് തിയേറ്ററിൽ എത്തിയത്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ്.